- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേതാജി ബ്രിട്ടീഷുകാർക്ക് മുന്നിൽ തല കുനിക്കാത്ത പോരാളി; രാജ്യത്തിന്റെ ധീരപുത്രൻ; സ്വാതന്ത്ര്യത്തിന് ശേഷം ചെയ്ത തെറ്റുകൾ ഇപ്പോൾ തിരുത്തുക ആണെന്നും പ്രധാനമന്ത്രി; നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മോദി
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ഗ്രാനൈറ്റിലുള്ള പ്രതിമയുടെ നിർമ്മാണം പൂർത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമ കാനപ്പിയിൽ സജ്ജമാക്കിയിരിക്കുന്നത്.
28 അടി ഉയരത്തിലും 6 അടി വീതിയിലും ഗ്രാനൈറ്റിൽ നിർമ്മിക്കുന്ന പ്രതിമയുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഈ താൽക്കാലിക പ്രതിമയാണ് ഇനി ഇന്ത്യാഗേറ്റിലുണ്ടാകുക.
നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ധീരപുത്രനാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. നേതാജിയുടെ ഓർമകൾ തലമുറകൾക്ക് പ്രചോദനമാണ്. ബ്രിട്ടഷുകാർക്കു മുന്നിൽ തലകുനിക്കാത്ത പോരാളിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. സ്വാതന്ത്രത്തിന് ശേഷം പല തെറ്റുകളും രാജ്യം ചെയ്തുവെന്നും ആ തെറ്റുകൾ തിരുത്തുകയാണെന്നും പ്രതിമ അനാച്ഛാദനവേളയിൽ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്ക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ ജോർജ് ആറാമന്റെ പ്രതിമയുണ്ടായിരുന്ന മേലാപ്പിലാണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം അണച്ച അമർജവാൻ ജ്യോതിയിൽ നിന്ന് നോക്കിയാൽ നേതാജിയുടെ പ്രതിമയാകും ഇനി കാണുക. റിപ്പബ്‌ളിക് ദിന പരേഡിൽ നേതാജിയുടെ ഫോളോട്ട് ഒഴിവാക്കി എന്ന് മമത ബാനർജി ആരോപിച്ചതിന് പിന്നാലെയാണ് പ്രതിമ നിർമ്മാണം മോദി പ്രഖ്യാപിച്ചത്.
പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയിൽ 2019-2022 വർഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ആപ്താ പ്രബന്ധൻ പുരസ്‌കാരവും വിതരണം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ