- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീപ്രൈമറികളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വേണ്ട; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: പ്രീപ്രൈമറികളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വേണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സർക്കാർ സ്‌കൂളുകളിൽ പിടിഎ നടത്തുന്ന പ്രീ പ്രൈമറി സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നയരൂപീകരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സ്വതന്ത്രമായ പ്രീസ്‌കൂളിങ് അന്തരീക്ഷം ഒരുക്കുക എന്ന കാഴ്ചപ്പാടിനു വിരുദ്ധമായതിനാലാണു വിദ്യാർത്ഥികൾക്ക് യൂണിഫോം വേണ്ടെന്നു തീരുമാനിച്ചതെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.സർക്കാർ സ്ഥാപനമായ കെൽട്രോൺ ഉൾപ്പെടെ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) മാനദണ്ഡം പാലിക്കാതെ നടത്തുന്ന പ്രീ പ്രൈമറി അദ്ധ്യാപക പരിശീലന കോഴ്‌സുകൾ അദ്ധ്യാപക നിയമനത്തിനു പരിഗണിക്കില്ലെന്നും വ്യക്തമാക്കി.
Next Story