വാക്‌സിൻ പാസ്‌പോർട്ടിനെതിരെ സ്വീഡനിലും പ്രതിഷേധമിരമ്പി. 9,000-ത്തോളം ആളുകൾ ആണ് സ്റ്റോക്ക്ഹോമിലെ സെർഗൽസ് ടോർഗ് സ്‌ക്വയറിൽ പ്രതിഷേധത്തിൽ അണിനിരന്നത്.സ്വീഡനിലെ രണ്ട് വലിയ നഗരങ്ങളിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രകടനം നടത്തുമ്പോൾ സംഘർഷ സാധ്യതയെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ശാന്തമായി ആണ് മാർച്ചുകൾ നടന്നത്.

സ്റ്റോക്ക്‌ഹോമിലെ പ്രകടനത്തിൽ നവ-നാസി ഗ്രൂപ്പുകളും എതിരാളികളും നേരിടുമോയെന്ന് സുരക്ഷാ പൊലീസ് സപ്പോ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഫ്രീഡം മുവ്‌മെന്റ് എന്ന്‌വിളിക്കുന്ന സംഘം സംഘടിപ്പിച്ച പ്രതിഷേധത്തിൽ 9,000 ത്തോളം ആളുകൾ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ തെരുവുകളിലൂടെ സെർഗൽസ് ടോർഗ് സ്‌ക്വയറിലേക്ക് 'വാക്സിൻ പാസുകൾ വേണ്ട, യെസ് ടു ഫ്രീഡം' എന്ന് പ്ലേക്കാഡുകൾ ഏന്തിയാണ് പ്രകടനം നടത്തിയത്.സ്വീഡനിലെ രണ്ടാമത്തെ വലിയ നഗരമായ ഗോഥെൻബർഗിൽ, മറ്റൊരു പ്രകടനം 1,500-ഓളം ആളുകൾ ഒത്തുകൂടി.

ആഴ്ചയിൽ പ്രതിദിനം 40,000 കേസുകളുമായി രാജ്യം പോരാടുന്നതിനാൽ, 50-ലധികം ആളുകളുടെ ഇൻഡോർ പരിപാടികൾക്ക് ജനുവരി 12 മുതൽ വാക്‌സിൻ പാസ് നിർബന്ധമാണ്.12 വയസ്സിന് മുകളിലുള്ള സ്വീഡനുകളിൽ 83 ശതമാനത്തിലധികം പേർ പൂർണ്ണമായും വാക്‌സിനേഷൻ എടുത്തവരാണ്.