- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജുകളിലും കോവിഡ് മൂലം ചികിത്സകൾക്ക് പ്രതിസന്ധിയുണ്ടായിട്ടില്ല; ആശുപത്രികളിൽ ഐസിയു കിടക്കകളും ഓക്‌സിജനും ആവശ്യത്തിനുണ്ട്; മരുന്ന് ക്ഷാമവും ഒരിടത്തും ഉണ്ടായിട്ടില്ല; ആരോപണം നിഷേധിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നുണ്ടെങ്കിലും ആളുകൾ ആശങ്കപ്പെടേണ്ട സ്ഥിതി നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി ആരോഗ്യമന്ത്രി രംഗത്തുവന്നത്.
സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജുകളിലും കോവിഡ് മൂലം ചികിത്സകൾക്ക് പ്രതിസന്ധിയുണ്ടായിട്ടില്ല. ആശുപത്രികളിൽ ഐസിയു കിടക്കകളും ഓക്‌സിജനും ആവശ്യത്തിനുണ്ട്. മരുന്ന് ക്ഷാമവും ഒരിടത്തും ഉണ്ടായിട്ടില്ല. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പിടിപെട്ടത് മൂലമുണ്ടായ ആശുപത്രി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലാണ് കോവിഡ് വ്യാപനം മൂലം ചികിത്സാ പ്രതിസന്ധിയുണ്ടായിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.