വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്കെത്താനുള്ള കോവിഡ് പരിശോധനാ നിബന്ധനകളിൽ മാറ്റം വന്നു. ഇന് മുതൽ റാപ്പിഡ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം കാണിച്ചാൽ രാജ്യത്തേക്ക് എത്താൻ കഴിയും.വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്കെത്തുന്നവർ PCR പരിശോധനാ ഫലം ഹാജരാക്കണം എന്ന നിബന്ധനയാണ് സർക്കാർ ഇളവു ചെയ്തത്.

യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ RAT നെഗറ്റീവ് ഫലം ലഭിച്ചിട്ടുണ്ടെങ്കിൽ, യാത്ര ചെയ്യാൻ അനുവദിക്കും.ദേശീയ ക്യാബിനറ്റ് യോഗത്തിലാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ഞായറാഴ്ച പുലർച്ചെ മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വന്നു.

വിവിധ സംസ്ഥാനങ്ങളിലേക്ക് ആഭ്യന്തര യായ്‌ര നടത്താൻ RAT ഫലം മതി എന്ന് സമീപകാലത്ത് വ്യവസ്ഥകൾ മാറ്റിയിരുന്നു. അതിന് അനുസൃതമായാണ് രാജ്യാന്തര അതിർത്തിയിലും മാറ്റം വരുത്തിയത്.യാത്ര ചെയ്യുന്നതിന് മുമ്പുള്ള 72 മണിക്കൂറിലെ PCR ഫലം വേണം എന്നായിരുന്നു ഇതുവരെയുള്ള നിബന്ധന.

ഇതോടൊപ്പം കോവിഡ് ബാധിച്ചവർക്ക് ഓസ്‌ട്രേലിയയിലേക്ക് യാത്ര അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും ഇളവു ചെയ്തിട്ടുണ്ട്.കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ 14 ദിവസം കഴിഞ്ഞു മാത്രമേ യാത്ര അനുവദിക്കൂ എന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ.ഇത് ഏഴു ദിവസമായി കുറച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ ഐസൊലേഷൻ നിബന്ധനകളിൽ വന്ന മാറ്റത്തിന് അനുസൃതമായാണ് ഇതും മാറ്റിയതെന്ന് സർക്കാർ അറിയിച്ചു.