രാജ്യത്ത് ഓമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ വിവാഹച്ചടങ്ങുകളും റദ്ദാക്കി. രാജ്യം മുഴുവനായി റെഡ് ട്രാഫിക് സിഗ്നൽ സംവിധാനത്തിന് കീഴിലായതൊടെയാണ് വിവാഹം റദ്ദാക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഞായറാഴ്ച' അർദ്ധരാത്രി മുതൽ ആണ് രാജ്യം ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന്റെ ചുവപ്പ് ക്രമീകരത്തിലേക്കു മാറിയത്. ഇത് പൂർണ്ണമായും ലോക്ക് ഡൗൺ നിയന്ത്രണമല്ല. ചുവപ്പ് ന്യൂസിലൻഡിലെ ഏറ്റവും കോവിഡ് നിയന്ത്രിത ട്രാഫിക് ലൈറ്റ് ക്രമീകരണമാണ്. ഈ സംവിധാനത്തിൽ ആഭ്യന്തര യാത്ര നടത്താം. പൊതുഗതാഗതത്തിലും റീട്ടെയിലിലും ഒരു പരിധി വരെ വിദ്യാഭ്യാസത്തിലും യാത്ര ചെയ്യുമ്പോൾ മാസ്‌ക് നിർബന്ധമാണ്.

പരിധികളോടെ പൊതു സൗകര്യങ്ങളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും തുറക്കും. ഒത്തുചേരലുകളിലും ബിസിനസ്സുകളിലും കൂടുതൽ നിയന്ത്രണങ്ങൾ വരുത്തും. വാക്സിൻ പാസ് ഉപയോഗിച്ച്, ഹോസ്പിറ്റാലിറ്റി, ജിമ്മുകൾ, വിവാഹങ്ങൾ, ടാംഗിഹാംഗ എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സുകൾക്കും ഇവന്റുകൾക്കും പരമാവധി 100 ആളുകൾക്ക് പങ്കെടുക്കാം. പാസുകളില്ലാതെ, 25 പേർക്ക് മാത്രമായി ഹോസ്പിറ്റാലിറ്റി സേവനങ്ങൾ കോൺടാക്റ്റില്ലാതെ നടത്താം. പൊതുജനാരോഗ്യ നടപടികൾ നിലവിലിരിക്കുന്നിടത്തോളം കാലം ജിമ്മുകളും ഹെയർഡ്രെസ്സറുകളും ബ്യൂട്ടി സലൂണുകളും പോലെയുള്ള അടുത്ത ബന്ധമുള്ള ബിസിനസ്സുകളും ചുവപ്പ് ക്രമീകരണത്തിൽ തുറക്കാം.

നെൽസണിലാണ് ഒമ്പത് കേസുകൾ ഒമിക്റോൺ വേരിയന്റാണെന്ന് സ്ഥിരീകരിച്ചത്. ഓക്ലൻഡിൽ നടന്ന ഒരു വിവാഹത്തിൽ നിന്നാണ് വ്യാപനം ഉണ്ടായത്. 'ഓമിക്രോൺ ഇപ്പോൾ ഓക്ക്ലൻഡിലും ഒരുപക്ഷേ നെൽസൺ-ടാസ്മാൻ മേഖലയിലും പ്രചരിക്കുന്നുണ്ട്,