രാജ്യത്തെ മാലിന്യ സംസ്‌കരണ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ പരിരക്ഷ ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങളുമായി സർക്കാർ.3,000 ത്തോളം വരുന്ന മാലിന്യ സംസ്‌കരണ തൊഴിലാളികൾക്ക് വാർഷിക വേതന വർദ്ധനവ്, നിർബന്ധിത വാർഷിക ബോണസ്, നൈപുണ്യ പുരോഗതി എന്നിവയടക്കമുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കാനാണ് പദ്ധതിയൊരുക്കുന്നത്.

അതായത് 2028-ഓടെ, ഒരു എൻട്രി ലെവൽ വേസ്റ്റ് മാനേജ്മെന്റ് തൊഴിലാളിക്ക് പ്രതിമാസം 3,260 ഡോളറെങ്കിലും ഏറ്റവും കുറഞ്ഞ മൊത്ത ശമ്പളം പ്രതീക്ഷിക്കാം, 2024 ഓടെ ഏകദേശം1,600 മുതൽ 1,800 ഡോളർ വരെ, ഈ മേഖലയിലെ യോഗ്യരായ തൊഴിലാളികൾക്ക് നിർബന്ധിത വാർഷിക ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. മാലിന്യ സംസ്‌കരണ മേഖലയിൽ പുരോഗമന വേതന മാതൃക (പിഡബ്ല്യുഎം) നടപ്പിലാക്കുന്നതിനുള്ള ത്രികക്ഷി വർക്ക് ഗ്രൂപ്പിന്റെ ശുപാർശകൾ സർക്കാർ തിങ്കളാഴ്ച അംഗികരിച്ചു.

ശമ്പള വർദ്ധനവ് അടുത്ത വർഷം ജൂലൈ 1 മുതൽ 2029 ജൂൺ 30 വരെ ഒന്നിലധികം വർഷത്തെ ഷെഡ്യൂളിൽ നടപ്പിലാക്കും. മാലിന്യ സംസ്‌കരണ തൊഴിലാളികളുടെ വേതനം സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ പ്രതിവർഷം 6 ശതമാനം മുതൽ 8 ശതമാനം വരെ വർദ്ധിക്കും.
തൊഴിലാളികൾക്ക് നിശ്ചിത മിനിമം മണിക്കൂർ ഓവർടൈം വേതനവും ലഭിക്കും.

2024 ജനുവരി മുതൽ, കുറഞ്ഞത് ഒരു വർഷമെങ്കിലും തൊഴിലുടമയ്ക്കൊപ്പമുണ്ടെങ്കിൽ അവർക്ക് കുറഞ്ഞത് ഒരു മാസത്തെ ശമ്പളത്തിന്റെ വാർഷിക ബോണസും ലഭിക്കും. ഈ ബോണസ് അവരുടെ പ്രവർത്തന പ്രകടനത്തെ ആശ്രയിക്കുന്നില്ല.