- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡ അതിർത്തിയിൽ കൊടുതണുപ്പിൽ പെട്ട് മരിച്ചത് ഗുജറാത്തിൽ നിന്നുള്ള കുടുംബമെന്ന് സൂചന; മനുഷ്യക്കടുത്ത് കടയാൻ നടപടിയെടുക്കുമെന്ന് ട്രൂഡോ
കാനഡ അതിർത്തിയിൽ കൊടുതണുപ്പിൽ പെട്ട് മരിച്ചത് ഗുജറാത്തിൽ നിന്നുള്ള കുടുംബമെന്ന് സൂചന; മനുഷ്യക്കടുത്ത് കടയാൻ നടപടിയെടുക്കുമെന്ന് ട്രൂഡോ
യു എസ്- കാനഡ അതിർത്തിക്ക് സമീപം അതിശൈത്യത്തെ തുടർന്ന് ശിശു ഉൾപ്പെടെ മരിച്ച ഇന്ത്യൻ കുടുംബം ഗുജറാത്തിൽ നിന്നുള്ളതെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ കലോൽ തഹസിൽ ഗ്രാമത്തിൽ നിന്നുള്ളവരാണ് ദാരുണമായി മരിച്ചത്.എമേഴ്സണിന് സമീപത്തെ യു എസ്- കാനഡ അതിർത്തിയിൽ കാനഡയുടെ ഭാഗത്താണ് രണ്ട് മുതിർന്നവരേയും ഒരു കൗമാരക്കാരനേയും ഒരു ശിശുവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മഞ്ഞുവീഴ്ചയ്ക്കിടയിൽ അതിർത്തി കടക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതാണിതെന്നാണ് അധികൃതർ കരുതുന്നത്. മൈനസ് 35 ഡിഗ്രി സെൽഷ്യസിലെ വലിയ മഞ്ഞുവീഴ്ചയ്ക്കിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.അതിർത്തിക്ക് സമീപം മഞ്ഞുവീഴ്ചയുള്ള വയലുകളിൽ അലഞ്ഞു തിരിയുന്നതിനിടയിൽ നേരത്തെ കസ്റ്റഡിയിലെടുത്ത സംഘത്തിൽ നിന്നും വേർപിരിഞ്ഞ അംഗങ്ങളാണ് മരിച്ചതെന്നാണ് കരുതുന്നത്.മറ്റൊരു ഏഴ് പേരെ യുഎസ് അധികൃതർ തടഞ്ഞുവച്ചിട്ടുണ്ട്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഫ്ളോറിഡ സ്വദേശിയായ 47കാരൻ സ്റ്റീവ് ഷാൻഡിനെതിരെ കുറ്റം ചുമത്തിയതായി യു എസ് അധികൃതർ അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം നോർത്ത് ഡക്കോട്ടയിലെ യു എസ് അതിർത്തി പട്രോളിങ് കനേഡിയൻ അതിർത്തിക്ക് തെക്ക് 15 ആളുകളുമായുള്ള ഒരു പാസഞ്ചർ വാൻ തടഞ്ഞിരുന്നു. രേഖകളില്ലാത്ത രണ്ട് ഇന്ത്യൻ പൗരന്മാരുമായാണ് ഷാൻഡ് വാൻ ഓടിച്ചിരുന്നതെന്ന് അധികൃതർ പറയുന്നു. ഇതോടൊപ്പം രേഖകളില്ലാത്ത അഞ്ച് ഇന്ത്യൻ പൗരന്മാരേയും സമീപത്തെ മഞ്ഞുവീഴ്ചയിൽ പൊലീസ് കണ്ടെത്തിയിരുന്നു. തണുത്തുറഞ്ഞ വഴിയിലൂടെ 11 മണിക്കൂറിലധികം നടന്നതായാണ് ഇവർ പറഞ്ഞത്.
സംഘത്തിലുള്ള ഒരാൾ കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങളുള്ള ഒരു ബാഗ് ചുമന്നിരുന്നു. ഒരു രാത്രി മുമ്പ് സംഘത്തിൽ നിന്ന് വേർപിരിഞ്ഞ ഒരു കുടുംബത്തിന്റേതാണ് ബാഗെന്ന് അദ്ദേഹം ഉദ്യോഗസ്ഥനോട് പറഞ്ഞു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എമേഴ്സണടുത്തുള്ള അതിർത്തിനിന്ന് 10 കിലോമീറ്റർ അകലെ പുരുഷനും സ്ത്രീയും കുഞ്ഞും മരിച്ചു കിടക്കുന്നത് കണ്ടത്. തിരച്ചിൽ തുടർന്നതിന് പിന്നാലെ ഒരു കൗമാരക്കാനേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഞെട്ടൽ രേഖപ്പെടുത്തി. യു എസിലേയും കാനഡയിലേയും ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരോട് സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു.
കനേഡിയൻ അതിർത്തി വഴി മനുഷ്യക്കടത്ത് നടത്തുന്ന സംഭവങ്ങൾ തടയാൻ യുഎസുമായി ചേർന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ഗവൺമെന്റ് ചെയ്യുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.