- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ബുകളും നിശാക്ലബ്ബുകളും മുഴുവൻ സമയപ്രവർത്തനത്തിലേക്ക്; ഇന്ന് മുതൽ കൂടുതൽ ആളുകൾ ഓഫീസിലേക്ക്; അയർലന്റിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ
ശനിയാഴ്ച രാത്രി മുതൽ പബ്ബുകളുടെയും നിശാക്ലബ്ബുകളുടെയും തിരിച്ചുവരവ് ആയിരക്കണക്കിന് ആളുകൾ ആഘോഷിച്ചതിന് ശേഷം ഇന്ന് അടുത്ത ഘട്ടത്തിലുള്ള ഇളവുകൾ കൂടി രാജ്യം കൈവരിക്കുകയാണ്.കൂടുതൽ ആളുകൾ ഇന്നുമുതൽ വർക്ക് ഫ്രം ഹോം വിട്ട് ഓഫീസുകളിലയ്ക്ക് നീങ്ങും. ജോലിക്കാരടക്കമുള്ളവർ വീടുകളിൽ നിന്നും ഓഫീസിൽ പോയി തുടങ്ങുന്നത് ഗതാഗതമേഖലയ്ക്കും വ്യാപാര വ്യവസായ മേഖലകൾക്കും കൂടുതൽ ഉണർവ്വ് നൽകുമെന്നാണ് കരുതുന്നത്.
ഡിസംബർ ആദ്യം മുതൽ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കുമായി രാത്രി 8:00 നിയമം നിലവിലുണ്ടായിരുന്നു. ഈ സമയപരിദധി കഴിഞ്ഞ ദിവസം പിൻവലിച്ചത് ബിസിനസ് ഉടമകൾക്ക് ഏറെ ഉണർവ്വ് ഉണ്ടാക്കിയിരുന്നു.മാത്രമല്ലസാധാരണ പ്രവൃത്തി സമയം തിരിച്ചെത്തുന്നതോടെ, അയർലണ്ടിന്റെ രാത്രിജീവിതം അനുഭവിക്കാനും ആളുകൾ തിരക്ക് കൂട്ടുകയാണ്.
ഇന്ന് മുതൽ ഓഫീസുകൾ കൂടുതൽ സജീവമാകുന്നതോടെ രാജ്യത്തെ വ്യവസായ മേഖല കൂടുതൽ ഉണർവ്വ് കൈവരിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. സർക്കാർ ലക്ഷ്യം വയ്ക്കുന്നതും ഇത് തന്നെയാണ്. വർക്ക് ഫ്രം ഹോം പൂർണ്ണമായും ഓഫിസുകളിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച് സർക്കാർ വിവിധ തൊഴിലാളി സംഘടനകളുമായും ഇതിനകം ചർച്ച നടത്തി കഴിഞ്ഞു.ഇനി അടുത്ത ഘട്ടം ഇളവുകൾ ഈ മാസം 28 മുതലാണ് നലകുക.