ദോഹ: യൂത്ത് ഫോറം ഖത്തർ 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എസ് എസ് മുസ്തഫയെ വീണ്ടും തെരഞ്ഞെടുത്തു. അസ്ലം അബ്ദുറഹീം, അസ്ലം തൗഫീഖ് എം ഐ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അബ്‌സൽ അബ്ദുട്ടിയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

വിവിധ വകുപ്പ് സെക്രട്ടറിമാരായി കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായി ഹബീബ് റഹ്‌മാൻ , സുഹൈൽ, നബീൽ കെ സി എന്നിവരെയും തെരഞ്ഞെടുത്തു. അഹ്‌മദ് അൻവർ, മുഫീദ് ഹനീഫ, ആദിൽ ഒ പി, മുഹമ്മദ് സൽമാൻ എന്നിവരാണ് കേന്ദ്ര നിർവാഹക സമിതിയിലെ മറ്റംഗങ്ങൾ. സോണൽ പ്രസിഡന്റ്മാരായി അബ്ദുൽ ഷുക്കൂർ ( റയാൻ ), അബ്ദുൽ സമദ് ( മദീന ഖലീഫ ) , ശുഹൈബ് നദ് വി ( ദോഹ ) , ജസീർ പി ( വക്ര ), ആരിഫ് അബൂബക്കർ ( ഹിലാൽ ), മുഹമ്മദ് ഷാഹിദ് ( അൽ ഖോർ ) എന്നിവരെയും തിരഞ്ഞെടുത്തു.തെരഞ്ഞെടുപ്പിന് സി ഐ സി പ്രതിനിധികളായ ഹബീബ് റഹ്‌മാൻ കിഴിശേരി, അബ്ദുല്ലതീഫ് കെ സി എന്നിവർ നേതൃത്വം നൽകി.