- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തുള്ള സൗദി പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കാൻ ഒരാഴ്ച്ച കൂടി അവസരം; കാലാവധി 31 ന് അവസാനിക്കും
ജിദ്ദ: വിദേശ രാജ്യങ്ങളിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി സ്വമേധയാ പുതുക്കുന്ന ആനുകൂല്യം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി. ഇഖാമയും റീ എൻട്രി എക്സിറ്റ് വിസകളും ഓട്ടോമാറ്റിക്കായി പുതുക്കുന്ന ആനുകൂല്യം ജനുവരി 31ന് അവസാനിക്കും.
കോവിഡ് മഹാമാരിയെ തുടർന്ന് വിമാന യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് സൗജന്യ സേവനം ലഭിച്ചിരുന്നത്. ഇത് ഇന്ത്യക്കാരായ നിരവധിപേർക്ക് ലഭിക്കുകയും ചെയ്തിരുന്നു.ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് വരുന്നതിനുള്ള വിമാന വിലക്ക് സൗദി പിൻവലിച്ച ശേഷവും ഒരു തവണകൂടി പുതുക്കി നൽകിയാണ് ജനുവരി 31 വരെ എത്തിയത്. അതിനാൽതന്നെ ജനുവരി 31നു ശേഷം വീണ്ടും കാലാവധി പുതുക്കിനൽകാനുള്ള സാധ്യതയില്ല. ഇനിയും പുതുക്കി ലഭിക്കാത്തവർ ജനുവരി 31നു മുമ്പായി പുതുക്കി ലഭിച്ചില്ലെങ്കിൽ സ്‌പോൺസറുമായി ബന്ധപ്പെട്ട് ഇതു സംബന്ധിച്ചുള്ള കാരണങ്ങൾ അന്വേഷിക്കുകയും പുതുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.