- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളർന്ന് പോയ കൈകൾ കൊണ്ട് മാരിയത്ത് ക്യാൻവാസിൽ വിരിയിക്കുന്നത് അദ്ഭുതങ്ങൾ; ചിത്രങ്ങളിൽ നിറയെ വരച്ച് ചേർക്കുന്നത് ജീവിത മോഹങ്ങളും സ്വപ്നങ്ങളും; മലപ്പുറത്തെ ഈ മിടുക്കി ഒരുങ്ങുന്നത് ചിത്രപ്രദർശനത്തിന്
മലപ്പുറം: തന്റെ ഭാവനയിൽ കാണുന്നവ ക്യാൻവാസിൽ പകർത്തി അദ്ഭുതമാകുകയാണ് മലപ്പുറം ഉണ്ണിയാൽ കമുട്ടകത്ത് മാരിയത്ത്. അവയിൽ അവളുടെ സ്വപ്നങ്ങളും ജീവിത മോഹങ്ങളുമുണ്ട്. പെൻസിലും ക്യാൻവാസ്സും നേരെ പിടിക്കാനാവുന്നില്ലെങ്കിലും മാരിയത്ത് വരക്കുന്ന ചിത്രങ്ങൾ ഏവരെയും അതിശയിപ്പിക്കുന്നതാണ്.
ഉണ്ണിയാൽ കമ്മുട്ടകത്ത് മുഹമ്മദ് കുട്ടിയുടെയും മറിയം ബീവിയുടെയും മകളായ മാരിയത്തിന് ജന്മനാ വൈകല്ല്യമുണ്ട്.സെറിബ്രൽ പാൾസീ അവളുടെ ജീവിത അഭിലാഷങ്ങളെ തളർത്തുകയായിരുന്നു.
മണിപ്പാലിലും പാലക്കാടുമായി ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും മാരിയത്തിന്റെ അവസ്ഥയിൽ മാറ്റമുണ്ടായില്ല.കയ്യും കാലുകളും തളർന്ന അവൾ വീട്ടിന്റെ അകത്തളത്തിൽ തന്നെ ഒതുങ്ങേണ്ടി വന്നു.പഠിക്കുവാൻ മോഹമുണ്ടായിരുന്നുവെങ്കിലും വിധി അവളെ അതിനും സമ്മതിച്ചില്ല. ജീവിതത്തിൽ പിന്നിട്ടു പോയ ഇരുപത്തിയാറു വർഷങ്ങൾ തളർന്ന് പോയ കൈകൾ കൊണ്ട് മാരിയത്ത് വരച്ചു തീർത്തത് ഒട്ടനവധി ജീവിത സ്വപ്‌നങ്ങൾ.
തന്റെ സ്വകാര്യ സന്തോഷമായി അവൾ വരച്ച ചിത്രങ്ങളിൽ പ്രകൃതിയുടെയും മനുഷ്യരുടെയും വിവിധ ഭാവങ്ങളുണ്ട്. ഭിന്ന ശേഷി പുനരധി വാസ കേന്ദ്രമായ കിൻ ഷിപ്പിലെ തിരൂർ സൽമയും സഹപ്രവർത്തകരുമാണ് മാരിയത്തിന്റെ ജീവിതാവസ്ഥയും കഴിവും പുറം ലോകത്തേക്ക് എത്തിച്ചത്.
കിട്ടിയ കടലാസ്സുകളിൽ തന്റെ തളർന്നു പോയ കൈകൾ കൊണ്ട് മാരിയത് വരച്ച ചിത്രങ്ങളുടെ പ്രദർശനം ഒരുക്കാനുള്ള ശ്രമത്തിലാണിവർ. സമൂഹത്തിന്റെയും സർക്കാരിന്റെയും പിന്തുണയും സഹായവും കിട്ടുകയാണെങ്കിൽ മാരിയത്തിന്റെ പ്രതീക്ഷകൾക്ക് ഇനിയുമേറെ കരുത്തേകാനാകും
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്