- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ; ഭർതൃപീഡനത്തെ തുടർന്നെന്ന് ആരോപിച്ച് ബന്ധുക്കൾ
കോതമംഗലം: കോതമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെക്കേക്കുന്നു ഷെബിൻ പോളിന്റെ ഭാര്യ ജിൻഷ (26) യുടെ ജഡമാണ് കണ്ടെത്തിയത്. 4 വർഷം മുമ്പായിരുന്നു ജിൻഷ - ഷെബിൻ ദമ്പതികളുടെ വിവാഹം.
കോട്ടപ്പടി പൊലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു. ഫോറൻസിക് വിദഗ്ധരും ഫിംഗർ പ്രിന്റ് ബ്യൂറോയും സ്ഥലത്തെത്തി പരിശോധന നടത്തി. ഭർതൃപീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരു മകൻ ഉണ്ട്. സംസ്‌കാരം പിന്നീട്.
Next Story