- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഭാഗ്യമാണ്; ലവ് യു ജോയ് മോൻ കുട്ടാ: മൂത്ത സഹോദരന് പിറന്നാൾ ആശംസകൾ നേർന്ന് മീരാ ജാസ്മിൻ
മൂത്ത സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുള്ള മീര ജാസ്മിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. 'എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോയ് മോൻ കുട്ടാ.' മീര കുറിച്ചു.
ജോയ് മോനൊപ്പമുള്ള മീരയുടെ പഴയകാല ചിത്രങ്ങളും കാണാം. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകൾ' എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്.
2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.
Next Story



