- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂസൗത്ത് വെയിൽസിൽ 29 മരണങ്ങൾ; ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം ഉയരുന്നു; ഫെബ്രുവരെ 28 വരെ നിയന്ത്രണങ്ങൾ തുടരും
ന്യൂ സൗത്ത് വെയിൽസിൽ 29 പുതിയ വൈറസ് മരണങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം, മാസ്‌ക് ധരിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് കൂടി നീട്ടിയതായി പ്രീമിയർ ഡൊമിനിക് പെറോറ്റെ വ്യക്തമാക്കി. ഫെബ്രുവരി 28 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്.
കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന സാന്ദ്രത പരിധിയും, കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്‌ക് ധരിക്കണം (വീട്ടിൽ ഒഴികെ) എന്ന നിബന്ധനയും തുടർന്നും ബാധകമായിരിക്കും.
പുതുതായി 2,943 കോവിഡ് രോഗികളെയാണ് സംസ്ഥാനത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 2,816 കോവിഡ് ബാധിതരെയായിരുന്നു തിങ്കളാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് പുതിയ 29 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി വേദികൾ, നിശാക്ലബുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങിൽ സംഗീതവും നൃത്തവും അനുവദിക്കില്ല. ചില വിവാഹങ്ങൾക്ക് ഇളവ് ബാധകമായിരിക്കും.ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ ഉൾപ്പെടെ ചില വേദികളിൽ QR കോഡ് ഉപയോഗിക്കുന്നത് നിർബന്ധമായി തുടരും. ഇലെക്റ്റിവ് അല്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.