മൈക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യം റെഡ് ട്രാഫിക് ലൈറ്റ് ക്രമീകരണത്തിലായിരിക്കുമ്പോൾ തന്നെ കർശനമായ മാസ്‌ക് നിയമങ്ങൾ അനുസരിക്കേണ്ടിയിരിക്കുന്നു.ഭക്ഷണ, പാനീയ ബിസിനസുകൾ, ഇവന്റുകൾ, ഒത്തുചേരലുകൾ എന്നിവയിൽ എല്ലാംമാസ്‌ക് ധരിക്കുന്നത് നിർബന്ധമായിരിക്കും. ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ  ഇളവ് ബാധകമായിരിക്കും.

എന്നാൽ പൊതുജനങ്ങളല്ലാത്ത സ്ഥലങ്ങൾ, പൂളുകൾ, ഒരു സ്ഥലത്തിന്റെ പ്രത്യേക ഉപയോഗമുള്ള ഒത്തുചേരലുകൾ എന്നിവയ്ക്കും മാസ്‌ക് ബാധകമല്ല.
മുഖം മൂടുന്നത് യഥാർത്ഥ മാസ്‌ക് ആയിരിക്കണമെന്നും സ്‌കാർഫുകളും ബന്ദനകളും ഉപയോഗിക്കാൻ കഴിയില്ലെന്നിം അറിയിച്ചിട്ടുണ്ട്.

വാക്സിനേഷൻ നിർബന്ധമാക്കിയ ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, അതിർത്തിയിലെ ജോലിക്കാർ, എംഐക്യു പ്രവർത്തകർ എന്നിവരും സർജിക്കൽ ഗ്രേഡ് മാസ്‌കുകൾ ധരിക്കണം, തുണി മാസ്‌കുകളും ബന്ദനകളും അനുവദനീയമല്ല.ഫ്‌ളൈറ്റുകളിലും പൊതുഗതാഗതത്തിലും ടാക്സികളിലും റീട്ടെയിൽ ഷോപ്പുകളിലും പൊതുസ്ഥലങ്ങളിലും ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളിലും മാസ്‌ക് നിർബന്ധമാണ്.