പ്രവാസികളുടെ കോവിഡ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ സോസൈറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പല കോവിഡ് മാനദണ്ഡങ്ങളും പ്രവാസികൾക്ക് മാത്രമായി നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ഉത്തരവുകൾ പുനപരിശോധിക്കണമെന്നും,ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏഴു ദിവസത്തെ കോറന്റീൻ. റദ്ദാക്കണമെന്നും പ്രതിഷേധ സംഗമം സർക്കാരുകളോട് ആവശ്യപ്പെട്ടു.

പ്രവാസികളെ നിർബന്ധപൂർവ്വം ബുദ്ധിമുട്ടിക്കുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ ഇത്തരം തീരുമാനങ്ങൾക്ക്പുറകിൽ ഉള്ളൂവെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

'വെറുതെ ഒരു കോറന്റീൻ' എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചാ സദസ്സും സംഘടിപ്പിച്ചു.ചർച്ചാ സദസ്സിന് ജന സെക്രട്ടറി സജു സ്റ്റീഫനും,ബിജു ജോസഫും നേതൃത്വം നൽകി.ചർച്ച സദസ്സിൽ സീറോ മലബാർ സൊസൈററിയുടെ മുൻ പ്രസിഡണ്ടുമാരും ഭാരവാഹികളും സംബന്ധിച്ചു.

പോളി വിതയത്തിൽ സ്വാഗതവും,ജോയ് എലുവത്തിങ്കൽ നന്ദിയും പറഞ്ഞു.