- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി. പി. എം നേതൃത്വം മതതീവ്രവാദി കൾക്ക് കുട പിടിക്കുന്നു - യുവമോർച്ച
വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രം നോക്കി മത തീവ്രവാദികൾക്ക് ജില്ലയിൽ കുടപിടിക്കുന്ന സി. പി. എം അവർക്ക് വെള്ളവും വളവും നൽകി പാലൂട്ടി വളർത്തുകയാണ്. നാളെ സി. പി. എം. അതിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബി. ജെ. പി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ പറഞ്ഞു.
ഭാരതത്തിലെ തീവ്രവാദികളുടെ പറുദീസയാണ് ഇന്ന് കേരളം. സി. പി. എം ശക്തികേന്ദ്രങ്ങളിലാണ് ഇവർ ആയുധ പരിശീലനം നടത്തുന്നതും തീവ്രവാദ യോഗങ്ങൾ കൂടുന്നതും എന്നത് തന്നെ ഇവരുടെ ബന്ധം വ്യക്തമാക്കുന്നു. കേരളത്തിൽ പല സ്ഥലങ്ങളിലും ഇവരുടെ പിന്തുണയോടെയാണ് സി. പി. എം ഭരിക്കുന്നതും.
ഇതിനെതിരെ യുവമോർച്ചയെ പോലുള്ള യുവജന പ്രസ്ഥാനങ്ങൾ ഒന്നിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. നാടിന്റെ പ്രതീക്ഷയ്‌ക്കൊത്ത് യുവമോർച്ച പ്രവർത്തിക്കുകയും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും വേണം, അദ്ദേഹം പറഞ്ഞു.
യുവമോർച്ച ജില്ലാ നേതൃയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജി. വിനോദ് കുമാർ.യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ബി. എൽ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി സംഘടനാകാര്യങ്ങൾ വിശദീകരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി രോഹിത് രാജ് അധ്യക്ഷത വഹിച്ചു.
യുവമോർച്ച സംസ്ഥാന സമിതി അംഗങ്ങളായ ശ്യാം കൃഷ്ണൻ, ജാമിൻ ജഹാംഗീർ, ജില്ലാ ജനറൽ സെക്രട്ടറി ഹരിഗോവിന്ദ്, മറ്റു ജില്ലാ ഭാരവാഹികളായ ശരത് പ്രകാശ്, രാഹുൽ ചുനക്കര, ജിബിഷ് വി കൊച്ചുചാലിൽ, സന്തോഷ് സുദർശനൻ, സതീഷ് വഴുവാടി, ഹരിത, ജയശ്രീ, അരുൺ, അഖിൽ എന്നിവർ സംസാരിച്ചു