പാലാ: പാലാ ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിന്റെ സാങ്കേതിക തകരാർ അടിയന്തിരമായി പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മാണി സി കാപ്പൻ എം എൽ എ യെ അറിയിച്ചു. കേന്ദ്ര സർക്കാർ പാലായ്‌ക്കൊപ്പം കേരളത്തിനനുവദിച്ച മറ്റ് 18 പ്ലാന്റുകളും സുഗമമായി പ്രവർത്തിച്ചു വരികയാണെന്ന് എം എൽ എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

എന്നാൽ പാലായിലെ പ്ലാന്റിന്റെ പ്രവർത്തനം നടക്കാത്തതുമൂലം തൃശൂരിൽ നിന്നും സിലിണ്ടറുകൾ എത്തിക്കേണ്ട അവസ്ഥയിലാണ്. ഇതു മൂലം പലപ്പോഴും രോഗികളെ ചികിത്സിക്കാൻ കഴിയാതെ പറഞ്ഞയക്കേണ്ട അവസ്ഥയാണുള്ളതെന്നും കാപ്പൻ മന്ത്രിയെ അറിയിച്ചു.