കണ്ണൂർ: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനായ മകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ. വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്‌കൂളിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ അധികൃതർ ആശുപത്രിയിലെത്തിച്ചിരുന്നു.

വിദ്യാർത്ഥിനി പീഡനത്തിനിരയായെന്ന സംശയത്തെ തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചെൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതേ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വളപട്ടണം പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.

വളപട്ടണം എസ്. ഐ കെ.വി രേഷ്മയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 45 വയസുകാരനായ പിതാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പീഡനത്തിന് ഇരയായായതിനെ തുടർന്ന് 19വയസുകാരി കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ആത്മഹത്യ ചെയ്തിരുന്നു. ഈകേസിൽ നേരത്തെ പാലക്കാട് സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തിരുന്നു. ഇൻസ്റ്റന്റ് ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ പകർത്തുകയും ലൈംഗിക ചൂഷണത്തിന് വഴങ്ങാത്തതിനാൽ ബന്ധുക്കൾക്ക് ഈ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് ഇയാളെ തളിപ്പറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്