- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചലദൃശ്യം ഒഴിവാക്കിയതിൽ പ്രതിഷേധം; ശ്രീനാരായണ ഗുരുവിന്റെ പ്രതീകാത്മക നിശ്ചലദൃശ്യം കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച് ഡിവൈഎഫ്ഐ
കണ്ണൂർ: റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ ശ്രീനാരായണഗുരുവിന്റെ പ്രതീകാത്മക നിശ്ചലദൃശ്യം സ്ഥാപിച്ച് ഡി.വൈ. എഫ്. ഐയുടെ പ്രതിഷേധം.റിപ്പബ്ളിക്ക് ദിനത്തിൽ കണ്ണൂർ കാൽടെക്സ് ജങ്ഷനിലാണ് കേരളത്തിന്റെ നിശ്ചലദൃശ്യമായ ശ്രീനാരായണഗുരുവിന്റെ രൂപം തഴയപ്പെട്ടതിൽ പ്രതിഷേധിച്ച് ഡി.വൈ. എഫ്. ഐ പ്രതീകാത്മകമായി സ്ഥാപിച്ചു പ്രതിഷേധിച്ചത്.
ഒരു സംസ്ഥാനത്തിന്റെ സർഗാത്മക ആവിഷ്‌കാരം അവതരിപ്പിക്കാൻ പറ്റാത്ത രാജ്യമായി ഇന്ത്യയെ നരേന്ദ്ര മോദി സർക്കാർ മാറ്റിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡി.വൈ. എഫ്. ഐ ജില്ലാസെക്രട്ടറി എം. ഷാജൻ ആരോപിച്ചു.ശ്രീനാരായണ ഗുരുവിനെ മറന്ന് റിപ്പബ്ലിക് ആഘോഷ പരിപാടികൾ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് റിപ്പബ്ലിക് ദിനത്തിൽ ഡി.വൈ. എഫ്. ഐ പ്രവർത്തകർ നവോത്ഥാന നായകനായ ഗുരുവിന്റെ നിശ്ചലദൃശ്യം സ്ഥാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ