കണ്ണൂർ: കോഴിക്കോട് വിമാനദുരന്തത്തിൽപ്പെട്ട യാത്രക്കാരെ രക്ഷിക്കുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനത്തിലെ മികവിന് കണ്ണൂർ സ്വദേശിക്ക് രാജ്യത്തിന്റെ അംഗീകാരം. കണ്ണൂർ കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടം സ്വദേശിയായ കോയിലോട്ടെ കെ റിജിൻരാജിനെയാണ് റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

കഴിഞ്ഞവർഷം കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തിൽ മികച്ച രീതിയിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡിന് പരിഗണിച്ചത്.സി ഐ എസ് എഫിൽ കോൺസ്റ്റബിളായ റിജിൻ രാജ് നിലവിൽ കോഴിക്കോടാണ് ജോലി ചെയ്തുവരുന്നത്.കോയിലോട്ടെ കണ്ണോത്ത് രാജന്റെയും, രമണിയുടെയും മകനാണ്.