ഈരാറ്റുപേട്ട: മേലമ്പാറയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പമാണ് വിദ്യാർത്ഥിനിയെ കാട്ടക്കടയിൽ നിന്നും പൊലീസ് കണ്ടെത്തിയത്.

സംഭവത്തിൽ ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വീട്ടുകാരെ പറ്റിക്കാനായി രണ്ട് തലയിണകൾ ചേർത്തുവച്ച് ആൾരൂപം ഉണ്ടാക്കി പുതപ്പുകൊണ്ടു മൂടിയ ശേഷമാണ് പെൺകുട്ടി വീടുവിട്ടത്. അവധി ദിവസമായതിനാൽ ഉറങ്ങുകയാണെന്ന ധാരണയിൽ വീട്ടുകാർ പെൺകുട്ടി വീടുവിട്ട വിവരം അറിയാൻ വൈകി. പിന്നീട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

വിദ്യാർത്ഥിനി മൊബൈൽ ഫോൺ ഇല്ലാതെയാണ് വീടു വിട്ടത്. ഇത് മൂലം അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പെൺകുട്ടിയുടെ സുഹൃത്തിനെ സംബന്ധിച്ച് ലഭിച്ച സൂചനകൾ വെച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കാട്ടാക്കടയിൽ നിന്നും കണ്ടെത്തിയത്.