- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചു; കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം; 65കാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
മലപ്പുറം: ഭാര്യയുടെ തലയ്ക്കു വെട്ടി പരിക്കേൽപ്പിച്ച ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 65കാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മലപ്പുറം ഇരുമ്പുഴി വടക്കുംമുറിയിൽ ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് സംഭവം. മാനസിക അസ്വസ്ഥതയുള്ള ഇരുമ്പുഴി അമ്പലത്തിങ്കൾ കാഞ്ഞിരംപോക്കിൽ മുഹമ്മദ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ഭാര്യ തടസ്സപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഭാര്യയുടെ തലയിൽ വെട്ടി പരിക്കേല്പിച്ച ശേഷം കിണറ്റിൽ ചാടിയത്.
വിവരം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷ സേനയിലെ സ്റ്റേഷൻ ഓഫീസർ സുഗുണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. പ്രതീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രദീപ് എന്നിവർ ആണ് രക്ഷിച്ചത്. കിണറ്റിനുള്ളിൽ വിഷ പാമ്പുകളെ കണ്ടിട്ടും ഒട്ടും ഭയം കൂടാതെ അതിസാഹസികമായി കിണറിൽ ഇറങ്ങി രക്ഷിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. സേനാംഗങ്ങൾ ആയ അൻവർ.സി.പി,രജീഷ്സി, കെ എം മുജീബ്, സി.വേണുഗോപാൽ,ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു




