- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാമുകിയുടെ രണ്ട് ആൺമക്കളെ വധിച്ച കേസിൽ കാമുകൻ അറസ്റ്റിൽ
നോർത്ത് റിച്ച്ലാൻഡ് (ടെക്സസ്): നോർത്ത് റിച്ച്ലാൻഡ് ഹിൽസിലെ വീട്ടിൽ അതിക്രമിച്ചുകയറി പതിനേഴും പത്തൊമ്പതും വയസുള്ള രണ്ടു കുട്ടികളെ വെടിവച്ചു കൊന്ന കേസിൽ പ്രതി അറസ്റ്റിൽ.
ഐശയ മാനുവേൽ (19), ആന്റണി (17 എന്നിവരെയാണ് മാതാവിന്റെ കാമുകൻ ജെസ്സി വില്യംസ് (51) വീട്ടിൽ അതിക്രമിച്ച് കയറി വെടിവച്ചു കൊലപ്പെടുത്തിയത്.
ജനുവരി 24 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയാണ് കൊലപ്പെടുത്തിയത്. മാതാവ് സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഇവരുമായി ഡേറ്റിങ് ബന്ധമുള്ള ജെസി വില്യംസ് എത്തിയത്. വാതിൽ തള്ളിത്തുറന്ന് ഉറങ്ങുകയായിരുന്ന ഇരുവരുടേയും തലയ്ക്കുനേരേ ഇയാൾ വെടിയുതിർത്ത ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ടു. നാൽപ്പത്തഞ്ച് മിനിറ്റിനുശേഷം വീട്ടിലെത്തിയ മാതാവ് മക്കളെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസിനെ വിളിച്ചു. ഇവർ എത്തി പരിശോധിച്ചപ്പോൾ 17 വയസുള്ള ആന്റണി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐശായെ അശുപത്രയിൽ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല.
സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട പ്രതി ജെസി വില്യംസിനെ ട്രാഫിക് സ്റ്റോപ്പിനിടെ തിങ്കളാഴ്ച വൈകിട്ട് പൊലീസ് പിടികൂടി. കാറിൽ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരേ ഫസ്റ്റ് ഡിഗ്രി മർഡർ ചാർജ് ചെയ്ത് ഫോർട്ട് വർത്ത് ജയിലിലടച്ചു. രണ്ട് മില്യൻ ഡോളർ ജാമ്യം അനുവദിച്ചിട്ടുണ്ട്