- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
13,000 ഭൂസമീപ ഉപഗ്രഹങ്ങളുടെ സമൂഹവുമായി ഇന്റർനെറ്റ് വികസനത്തിനൊരുങ്ങി ചൈന; ചാരവൃത്തിയിൽ ശക്തിയാക്കുകയാണെന്ന സംശയവും ഉയരുന്നു; ചൈനയുടെ ബഹിരാകാശത്തേക്കുള്ള പുതിയ കുതിച്ചുകയറ്റം ചർച്ചയാകുമ്പോൾ
സ്പേസ് എക്സ് സ്റ്റാർലിങ്കിനു സമാനമായ ഒരു മെഗാ കോൺസ്റ്റലേഷനിലൂടെ ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ചൈന; 13,000 ഭൂസമീപ ഉപഗ്രഹങ്ങളുടെ ഒരു വൻ സന്നാഹമാണ് ബഹിരാകാശത്ത് ചൈന ഇതിയായി ആസൂത്രണം ചെയ്യുന്നത്. ചൈനയുടെ 5 ജി മൊബൈൽ ഇന്റർനെറ്റ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. എന്നാൽ, തങ്ങളുടേ ശത്രുരാജ്യങ്ങൾക്ക് മേൽ കൂടുതൽ ഫലവത്തായ രീതിയിൽ ചാരവൃത്തി നടത്തുന്നതിനുള്ള ചൈനയുടെ ശ്രമമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്.
5 നെറ്റ്‌വർക്ക് ശക്തമാക്കുന്നതിന്റെ ഭാഗമായി ഭൂതല കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ചോംഗ്കിൻ നഗരത്തിലാണ് ആദ്യത്തെ ഭൂതല കേന്ദ്രം നിർമ്മിക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത്. ഈ നെറ്റ്‌വർക്ക് എങ്ങനെ പ്രവർത്തിക്കുമെന്നോ, ഇതിന്റെ പ്രവർത്തന പരിധിയിൽ എന്തൊക്കെ വരുമെന്നോ ഇനിയും വ്യക്തമല്ലെങ്കിലും, ഭൂതല ആശയവിനിമയത്തിൽ വീഴ്‌ച്ചകൾ പരിഹരിക്കുന്നതിനും, കൂടുതൽ ഉൾനാടുകളിലേക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുമാണ് ഇതെന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം.
ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് ഡാറ്റ അയയ്ക്കുന്നതിനുള്ള തരംഗങ്ങളുടെ ആവൃത്തിക്കായി ആവശ്യമേറുന്ന സമയത്താണ് ചൈനയുടെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ചൈന ബഹിരാകാശത്ത് നടത്തുന്ന ഓരോ നീക്കവും പാശ്ചാത്യ സുരക്ഷാ വിദഗ്ദർ ആശങ്കയോടെയാണ് കാണുന്നത്. ഭൂമിയെ അഭിമുഖീകരിച്ച് നിൽക്കുന്ന ഭൂസമീപ ഉപഗ്രഹങ്ങളുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്നുള്ളതാണ് അവരുടെ ആശങ്കയുയർത്തുന്നത്.
ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ഇന്റർനെറ്റ് കോൺസ്റ്റലേഷൻ ഉണ്ടാവുക എന്നത് ചൈനയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു വസ്തുത തന്നെയാണ്. ഇതുവഴി കേവലം ചൈനയിൽ മാത്രമല്ല ലോകം മുഴുവൻ ആശയ സംവേദനത്തിനുള്ള സേവനം നൽകാൻ ചൈനയ്ക്കാകും. മാത്രമല്ല, ഇക്കാര്യത്തിൽ പാശ്ചാത്യ ഓപ്പറേറ്റർമാരുമായും മത്സരിക്കാൻ ചൈനയ്ക്ക് ഇതുവഴി കഴിയും.
നൂറുകണക്കിന് ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങൾ ഏകോപിപ്പിച്ചാണ് ഒരു മെഗാ കോൺസ്റ്റലേഷൻ നിർമ്മിക്കുന്നത്. ഇതുവഴി ഭൂമിയിലെ എല്ലാ ഭാഗങ്ങളും ഇതിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയും. ഇതിൽ തന്നെ നൂറുകണക്കിന് ഉപഗ്രഹങ്ങൾ സ്ഥിതിചെയ്യുകഭൂമിയിൽ നിന്നും കേവലം ആയിരം മൈൽ ദൂരെമാത്രമായിരിക്കും. ഇതുവഴി മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്താൻ കഴിയും.
എന്നാൽ, കോവിഡ് വ്യാപനം രഹസ്യമാക്കി വെച്ചതിൽ ചൈനയും പാശ്ചാത്യ ശക്തികളും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല ഇപ്പോഴുള്ളത്. അതുകോണ്ടു തന്നെ ഇത്രയും വ്യാകമായ ഉപഗ്രഹ വിക്ഷേപണം തീർച്ചയായും അവരിൽ ഭയാശങ്കകൾ ഉയർത്തും. കാരണം ഈ ഉപഗ്രഹങ്ങൾ അമേരിക്കയിലും സഖ്യ രാഷ്ട്രങ്ങളിലും ചാരവൃത്തി നടത്തുവാനും ഉപയോഗിച്ചേക്കാം.
മറുനാടന് മലയാളി ബ്യൂറോ