ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അഭ്യർത്ഥിക്കാനുള്ള അവകാശം ഉണ്ടെന്ന് അർത്ഥമാക്കുന്ന ടാനൈസ്റ്റെ ലിയോ വരദ്കർ കൊണ്ടുവന്ന ബില്ലിൽ ക്യാബിനറ്റ് മന്ത്രിമാർ ഇന്നലെ ഒപ്പുവച്ചതോടെ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരാനൊരുങ്ങുകയാണ്.കോവിഡ് കാലത്ത് സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ചെയ്യേണ്ടി വന്ന 'വർക്ക് ഫ്രം ഹോം'സംവിധാനം ഇതോടെ രാജ്യത്ത് നിയമമാകും.

ഇതുവരെയുള്ള പഠനങ്ങളിൽ വർക്ക് ഫ്രം ഹോം വിജയകരമാണെന്നും തൊഴിലാളിക്കും തൊഴിൽ ദാതാവിനും ഗുണകരമാണെന്നും ബോധ്യപ്പെട്ടതിനാലാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.

നിങ്ങളുടെ തൊഴിലാളികൾ ഓഫീസിലേക്ക് മടങ്ങണമെന്ന് നിങ്ങളുടെ തൊഴിലുടമ തീരുമാനിക്കുകയാണെങ്കിൽ, ജീവനക്കാർ ഓഫീസിലെ ജോലിയിലേക്ക് മടങ്ങണം.വീട്ടിലിരുന്ന് ജോലി ചെയ്യാൻ അഭ്യർത്ഥിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ടെന്നും ആ അവകാശം വിനിയോഗിക്കേണ്ടത് നിങ്ങളുടേതാണെന്നും നിയമം അർത്ഥമാക്കുന്നു

ആറ് മാസമെങ്കിലും കമ്പനിയിൽ പൂർത്തിയാക്കിയ തൊഴിലാളിക്ക് താൻ ചെയ്യുന്ന ജോലി വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്നതാണെങ്കിൽ വർക്ക് ഫ്രം ഹോമിനായി തൊഴിലുടമയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. 12 ആഴ്ചകൾക്കുള്ളിൽ തൊഴിൽ ദാതാവ് ഇതിന് മറുപടി നൽകണം.

കൃത്യമായ കാരണമുണ്ടെങ്കിൽ തൊഴിലുടമയ്ക്ക് അപേക്ഷ നിരസിക്കാവുന്നതാണ്. പക്ഷെ നിയമത്തിൽ പറയുന്ന 13 കാരണങ്ങളിൽ ഏതെങ്കിലും കാരണമായിരിക്കണം അപേക്ഷ നിരസിക്കാനായി തൊഴിലുടമ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളിക്ക് ഈ കാരണം ബോധ്യപ്പെട്ടില്ലെങ്കിൽ വർക്ക് പ്ലെയ്സ് റിലേഷൻ കമ്മീഷന് അപ്പീൽ നൽകാവുന്നതാണ്. ഇതിനുള്ള സൗകര്യം തൊഴിലുടമ ചെയ്ത് നൽകണം.

ഏപ്രീൽ മാസത്തോടെ നിയമം പ്രാബല്ല്യത്തിൽ വരുത്താനാണ് സർക്കാർ നീക്കം.