- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
പ്രതിഷേധത്തിനിടയിലും അടുത്ത മാസം മുതൽ സ്റ്റേറ്റ് ഹൈവേ5 ൽ വേഗപരിധി കുറയ്ക്കാനൊരുങ്ങി ട്രാൻസ്പോർട്ട് ഏജൻസി; നേപ്പിയർ ടൗപോ റോഡിലെ വേഗപരിധി 100 ൽ നിന്ന് 80കി.മി ആകും
നേപ്പിയറിനും തൗപ്പോയ്ക്കും ഇടയിലുള്ള റോഡിന് കുറഞ്ഞ വേഗപരിധി നടപ്പാക്കാനൊരുങ്ങുകയാണ് ദേശീയ ഗതാഗത അഥോറിറ്റി. പ്രദേശിക എതിർപ്പിനിടയിലും അടുത്തമാസം മുതൽ വേഗപരിധി കുറയക്കാനാണ് തീരുമാനം.
അടുത്ത മാസം സ്റ്റേറ്റ് ഹൈവേ 5-ൽ പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കുന്നത് റോഡ് സുരക്ഷിതമാക്കുമെന്നും ഇതിന് പൊലീസിന്റെയും റോഡ് സുരക്ഷാ വിദഗ്ധരുടെയും പിന്തുണയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഒരു വർഷത്തിനുള്ളിൽ ഒമ്പത് മരണങ്ങൾ ഉണ്ടായപ്പോൾ നേപ്പിയർ-ടൗപ്പോ റോഡിന് ചീത്തപ്പേരുണ്ടായെങ്കിലും അതിനുശേഷം 15 മാസങ്ങളിൽ മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രാദേശവാസികൾ വാദിക്കുന്നു.എംപിമാരോട് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പാർലമെന്റിന് മുമ്പാകെ നിവേദനം നൽകി. ഇതുവരെ, 4000-ലധികം ഒപ്പുകൾ ആണ് ശേഖരിച്ചത്.
ഫെബ്രുവരി 18 മുതലാണ് വേഗപരിധി കുറയ്ക്കുക.ലാൻഡ് ട്രാൻസ്പോർട്ട് ആക്ട് പ്രകാരം സംസ്ഥാന പാതകൾക്ക് വേഗപരിധി നിശ്ചയിക്കുന്നതിനുള്ള അധികാരം വക കൊട്ടാഹി എന്ന ട്രാൻസ്‌പോർട്ട് ഏജൻസിക്കാണ്. മന്ത്രിമാരും എംപിമാരും ഇതിൽ പങ്ക് വഹിക്കുന്നില്ല.