ദമ്മാം: സൗദിയിലെ പ്രസിദ്ധ ജീവകാരുണ്യപ്രവർത്തകയും, നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികം പ്രമാണിച്ചു നവയുഗം ജീവകാരുണ്യവിഭാഗം 2022 ജനുവരി 28 ന് നടത്താൻ തീരുമാനിച്ചിരുന്ന രക്തദാനക്യാമ്പ് ഫെബ്രുവരി 11 ലേയ്ക്ക് മാറ്റി വെച്ചതായി സംഘാടക സമിതി അറിയിച്ചു.

രക്തദാനക്യാമ്പ് നടത്താൻ തീരുമാനിച്ചിരുന്ന ദമ്മാം കിങ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ചില അടിയന്തര മെയിന്റനൻസ് പണികൾ നടക്കുന്നതിനാലാണ് തീയതി മാറ്റി വെച്ചത്.

2022 ഫെബ്രുവരി 11 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ദമ്മാം കിങ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് തന്നെ രക്തദാനക്യാമ്പ് നടക്കും. നൂറുകണക്കിന് നവയുഗം പ്രവർത്തകരും, മറ്റു പ്രവാസികളും ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്യും.

'രക്തദാനം മഹാദാനം' എന്ന ആപ്തവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന ഈ രക്തദാനക്യാമ്പ് പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംഘടിപ്പിക്കുക. ഇതിന്റെ വിജയത്തിനായി എല്ലാ നല്ലവരായ പ്രവാസികളുടെയും പങ്കാളിത്തവും, സഹകരണവും അഭ്യർത്ഥിക്കുന്നതായി നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0551379492, 0530642511, 0557133992, 0539365117 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.