ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ മലയാളി അസോസിയേഷനും (എച്ച് എം എ) ഫൊക്കാനയും ചേർന്നൊരുക്കിയ ടാക്‌സ് 2020 സിമ്പോസിയം വിജയകമായതായി ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രെസിഡെ9റ്റ് ഷീല ചേറു അറിയിച്ചു.

25 വർഷത്തിലധികം ടാക്‌സ് കൺസൾട്ടൻസിയിൽ പ്രവർത്തന പരിചയമുള്ള ശ്രീ ജോസഫ് കുരിയപ്പുറമായിരുന്നു അവതാരകൻ. ഫൊക്കാനയുടെ അഡൈ്വസറി ബോർഡ് ചെയർ പേഴ്‌സൺ കൂടിയായ അദ്ദേഹത്തിന്റെ ലളിതമായ രീതിയിലും കർമ്മ ബോധത്തോടെയുള്ള അവതരണ ശൈലി കേൾവിക്കാരെ പിടിച്ചിരുത്തിയതായി ഷീല ചേറു പറഞ്ഞു.

ജനുവരി 24 നു ടാക്‌സ് സീസൺ ആരംഭിക്കാനിരിക്കെ നടത്തപ്പെട്ട സിമ്പോസിയം അവസരോചിതവും, ഉപകാരപ്രദവും പ്രാധാന്യം അർഹിക്കുന്നതുമായിരുന്നെന്നു ഫൊക്കാന പ്രെസിഡെ9റ്റ് ജേക്കബ് പടവത്തിൽ പ്രസ്താവിച്ചു.

സിംപോസിയത്തിനു മുന്നോടിയായി ശ്രീ ജോസഫ് കുരിയപ്പുറം പുറത്തിറക്കിയ വീഡിയോയിൽ നിന്നും പൊതുജനത്തിനുള്ള ചോദ്യങ്ങളും സംശയങ്ങളും ദൂരീകരിക്കാൻ അവസരമുണ്ടായത് ഈ മഹാമാരിയുടെ സമയത്ത് സമയോചിതമായിരുന്നെന്ന് എച്ച് എം എ വൈസ് പ്രെസിഡെ9റ്റ് ജിജു ജോൺ കുന്നപ്പള്ളിലും, സെക്രട്ടറി നജീബ് കുഴിയിലും അഭിപ്രായപ്പെട്ടു.

ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങൾക്കുപകാരപ്രദമായ ധാരാളം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന എച്ച് എം എ യും മൂല്യാധിഷ്ഠിതമായ ഫൊക്കാനയെയും മത സാമൂഹിക സാംസ്‌കാരിക നേതാക്കളിൽ പ്രധാനിയും ജന സേവകനുമായ ശ്രീ എ സി ജോർജ് അഭിനന്ദിച്ചു.

വിദ്യാഭ്യാസ സംബന്ധവും, കാര്യപ്രസക്തവുമായ ഇത്തരം സിമ്പോസിയങ്ങൾ ഇനിയും ഉണ്ടാവുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഫൊക്കാന ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ ബോർഡ് ഓഫ് ട്രുസ്ടീ ചെയർ പേഴ്‌സൺ വിനോദ് കെ ആർ കെ എന്നിവർ പ്രസ്താവിച്ചു.

ഫൊക്കാന നേതാക്കളായ ബാല കെ ആർ കെ, ജൂലി ജേക്കബ്, ബോബി ജേക്കബ്, തോമസ് ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രെസിഡെ9റ്റ് ശ്രീമതി സുജ ജോസ്

എച്ച് എം എ യുടെ പ്രവർത്തനങ്ങക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

ഇന്ധ്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനത്തിന്റ്റെ സന്ദേശം അറിയിച്ചു കൊണ്ട് ഫൊക്കാന പ്രെസിഡെ9റ്റ് ജേക്കബ് പടവത്തിൽ സംസാരിച്ച ശേഷം ശ്രീമതി മിനി സെബാസ്റ്റ്യൻ, ബിനിത ജോർജ്, ജെയിനി ജോജു എന്നിവർ ആലാപിച്ച ദേശീയ ഗാനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു.