- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വളർത്തച്ഛനെ സഹോദരന്മാരും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി
ഹൂസ്റ്റൺ (ടെക്സസ്): ഒമ്പതു വയസുള്ള സഹോദരിയെ വളർത്തച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് രണ്ടു സഹോദന്മാരും സുഹൃത്തുക്കളും ചേർന്ന് വളർത്തച്ഛനെ കൊലപ്പെടുത്തി.
ഗബ്രിയേൽ ക്വന്റനിലയാണ് (42) തുടർച്ചയായ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ സഹോദരന്മാരായ ക്രിസ്ത്യൻ ട്രിവിനെ (17), അലജാൻഡ്രോ ട്രിവിനെ (18), ഇവരുടെ സുഹൃത്തുക്കളും കുടുംബ സ്നേഹിതനുമായ എഡ്വാർഡോ മെലന്റസ് (19) എന്നിവർക്ക് കൊലപാതക കേസിൽ ജനുവരി 25 ശനിയാഴ്ച ഒന്നു മുതൽ ഒന്നര മില്യൻ ഡോളർ വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ജനുവരി 20-നായിരുന്നു സംഭവം. ഹാരിസ് കൗണ്ടിയിലെ വീട്ടിലെത്തിയ (അപ്പാർട്ട്മെന്റ്) സഹോദരന്മാർ വളർത്തച്ഛനുമായി ഇതെക്കുറിച്ച് തർക്കിക്കുകയും പരസ്പരം കയ്യേറ്റമുണ്ടാകുകയും ചെയ്തു. ഇവിടെ നിന്നും ഓടിയ ഗബ്രിയേൽ മറ്റൊരു കോംപ്ലക്സിലെത്തിയെങ്കിലും യുവാക്കൾ പുറകെ എത്തി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തെ തുടർന്ന് നിലത്തുവീണ ഗബ്രിയേലിനെ ഉപേക്ഷിച്ച് മൂന്നു പേരും വീണ്ടും അപ്പാർട്ട്മെന്റിനു സമീപമെത്തി. അല്പ സമയത്തിനുള്ളിൽ വീണ സ്ഥലത്തുനിന്നും എഴുന്നേറ്റ് അപ്പാർട്ട്മെന്റിലെത്തിയ ഗബ്രിയേലിനെ മൂവരും ചേർന്ന് ഒരു ട്രക്കിനു പുറകിലിട്ട് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ഗബ്രിയേൽ അവിടെകിടന്നുതന്നെ മരിച്ചു. പിറ്റെ ദിവസം ഒരു കർഷകനാണ് മരിച്ചു കിടന്ന ഗബ്രിയേലിനെ മൈതാനത്ത് കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ മൂന്നുപേരും പിടിയിലായതായി ഹിഡൽഗ കൗണ്ടി പൊലീസ് അറിയിച്ചു. ഇവർക്കെതിരേ കൊലപാതകത്തിന് കേസെടുത്തു