- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞങ്ങളാവും ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിക്കുക; ഇൻഷാ അള്ളാ, അവരിൽ ഒരാളെ പോലും വെറുതെ വിടാൻ പോവുന്നില്ല; വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അവർ പേടിക്കും'; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് എസ് പി നേതാവ്
മീററ്റ്: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നേതൃത്വത്തിനെതിരെ സമാജ്വാദി പാർട്ടി നേതാവിന്റെ പരസ്യഭീഷണി. ഉത്തർപ്രദേശിൽ തങ്ങൾ അധികാരത്തിലെത്തുമെന്നും, അവരെ വെറുതെ വിടാൻ പോവുന്നില്ല എന്നുമായിരുന്നു എസ്‌പി നേതാവായ ആദിൽ ചൗധരിയുടെ ഭീഷണി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
തങ്ങൾ അധികാരത്തിലെത്തിയാൽ ആരെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ചൗധരി പറഞ്ഞത്. ബിജെപിയെയും ഹിന്ദുത്വ ശക്തികളെയും ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ചൗധരിയുടെ ഭീഷണി വാക്കുകൾക്ക് ചുറ്റും കൂടി നിന്നവർ കൈയടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
मेरठ दक्षिण से सपा उम्मीदवार आदिल चौधरी ने हिंदुओं को दी धमकी, कहा "हमारी सरकार आई तो छोड़ेंगे नहीं... चुनचुन कर बदला लिया जाएगा"
- Amit Malviya (@amitmalviya) January 25, 2022
क्या अखिलेश ने नाहिद हसन, आदिल चौधरी जैसे हिंदू विरोधी गुंडो को ही टिकट दिया है? pic.twitter.com/37odJVVCRa
'നിങ്ങൾ ആശങ്കപ്പെടാതിരിക്കൂ. ഞങ്ങളാവും ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ പോവുന്നത്. ഇൻഷാ അള്ളാ അവരിൽ ഒരാളെ പോലും വെറുതെ വിടാൻ പോവുന്നില്ല. അവരെങ്ങനെയാണോ ഞങ്ങൾക്ക് നേരെ അക്രമമഴിച്ചുവിട്ടത്, അതേ നാണയത്തിൽ തന്നെ ഞങ്ങൾ തിരിച്ചടിക്കും.
അവർ അവരുടെ തെറ്റ് അന്ന് മനസ്സിലാക്കും. പിന്നീടങ്ങോട്ട് ഞങ്ങളെ ആക്രമിക്കണമെന്ന് അവർക്ക് തോന്നിയാൽ തന്നെ അവർ നൂറ് പ്രാവശ്യം ചിന്തിക്കും. വീട്ടിൽ നിന്ന്. പുറത്തിറങ്ങാൻ പോലും അവർ പേടിക്കും. പ്രിയ സഹോദരന്മാരെ അവരുമായുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല,' ചൗധരി പറഞ്ഞു.
വീഡിയോ പുറത്തു വന്നതോടെ വിമർശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. ബിജെപിയുടെ നാഷണൽ ഇൻഫോർമേഷൻ ആൻഡ് ടെക്നോളജി തലവനായ അമിത് മാളവ്യ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
'മീററ്റ് സൗത്തിൽ നിന്നും മത്സരിക്കുന്ന സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി ആദിൽ ചൗധരി ഹിന്ദുക്കളെയൊന്നാകെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അവർ അധികാരത്തിലെത്തിയാൽ ആളുകളെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഹിന്ദു വിരുദ്ധ ഗുണ്ടകളെയാണോ അഖിലേഷ് മത്സരിക്കാൻ നിയോഗിച്ചിരിക്കുന്നത്,' മാളവ്യ ട്വീറ്റ് ചെയ്തു.
അതേസമയം, ഉത്തർപ്രദേശിൽ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌പി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. അഖിലേഷ് യാദവ് തന്നെയായിരിക്കും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് എസ്‌പി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
സമാജ്വാദി പാർട്ടിയുടെ കുത്തക മണ്ഡലമായി കർഹാലിൽ നിന്നും മത്സരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നയിക്കാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്. സമാജ്വാദി പാർട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കർഹാൽ.
സുരക്ഷിത മണ്ഡലത്തിൽ മത്സരിച്ച് മറ്റു മണ്ഡലങ്ങളിൽ ആവശ്യമായ പ്രചരണവും ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കർഹാൽ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കരുതുന്നത്.
അഖിലേഷ് യാദവിന്റെ പിതാവും സമാജ്വാദി പാർട്ടിയുടെ അനിഷേധ്യനായ നേതാവുമായ മുലായം സിങ് യാദവ് അഞ്ച് തവണ പാർലമെന്റിൽ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമായ മെയിൻപുരിയിലെ അഞ്ച് നിയമസഭാ മണ്ഡലത്തിൽ ഒന്നാണ് കർഹാൽ.
1993 മുതൽ സമാജ്വാദി പാർട്ടിയെ, 2002ൽ ഒരിക്കൽ മാത്രമാണ് കർഹാൽ കൈവിട്ടത്. എന്നാൽ 2002ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചു കയറിയ എംഎൽഎ പിന്നീട് എസ്‌പിയിൽ ചേരുകയും ചെയ്തിരുന്നു.




