- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരണമാല്യം ചാർത്തുന്നതിന് തൊട്ടുമുൻപ് വരൻ മാല വലിച്ചെറിഞ്ഞു; വിവാഹത്തിൽ നിന്ന് പിന്മാറി യുവതി
ലക്നൗ: ഉത്തർപ്രദേശിൽ വിവാഹ മുഹൂർത്തത്തിന് തൊട്ടുമുൻപ് വിവാഹത്തിൽ നിന്ന് പിന്മാറി വധു. വരണമാല്യം പരസ്പരം ചാർത്തുന്നതിന് തൊട്ടുമുൻപ് വരൻ മാല വലിച്ചെറിഞ്ഞതാണ് വധുവിനെ പ്രകോപിപ്പിച്ചത്. യുവതിയെ അനുനയിപ്പിക്കാൻ ബന്ധുക്കളടക്കം ശ്രമിച്ചെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറിയ തീരുമാനത്തിൽ യുവതി ഉറച്ചുനിന്നു.
ഓറിയ്യ ജില്ലയിലാണ് സംഭവം. പരസ്പരം വരണമാല്യം ചാർത്തുന്നതിന് തൊട്ടുമുൻപ് വരൻ മാല വലിച്ചെറിഞ്ഞു അപമര്യാദയായി പെരുമാറിയതാണ് യുവതിയെ അസ്വസ്ഥയാക്കിയതെന്ന് ദൃക്സാക്ഷി പറയുന്നു. തുടർന്ന് കല്യാണം വേണ്ടെന്ന് യുവതി തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന് തൊട്ടുമുൻപ് വധു പ്രതിജ്ഞ ചൊല്ലാൻ തയ്യാറാവാതിരുന്നത് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. യുവതിയെ അനുനയിപ്പിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ മാല താൻ എറിഞ്ഞില്ലെന്നാണ് വരൻ വാദിക്കുന്നത്.




