രാജ്യത്തെ ട്രെയിൻ ബസ് നിരക്ക് വർദ്ധനവ് നടപ്പിലായിട്ട് ഒരു മാസമാകുമ്പോൾ അടുത്ത നിരക്ക് വർദ്ധനവ് സംബന്ധിച്ച സൂചനകൾ പുറത്ത് വന്നു. മാർച്ചോടെ രാജ്യത്തെ ടാക്‌സി നിരക്കുകൾ വർദ്ധിക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. സ്‌ട്രേറ്റ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏകദേശം 15,000 ക്യാബുകളുള്ള മൊത്തം ടാക്‌സി ഫ്‌ളീറ്റിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന മാർക്കറ്റ് ലീഡർ ComfortDelGro, ഫ്‌ളാഗ്-ഡൗൺ നിരക്കുകളും ദൂര നിരക്കുകളും ക്രമീകരിക്കാനുള്ള നിർദ്ദേശം അധികാരികൾക്ക് നൽകിയെന്നാണ് സൂചന.

നിലവിൽ, ഡീസൽ ടാക്‌സികൾക്ക് 3.70 ഡോളറും പെട്രോൾ-ഇലക്ട്രിക് വാഹനങ്ങൾക്ക് 3.90 ഡോളറുമാണ് ടാക്‌സി ഫ്‌ളാഗ്-ഡൗൺ നിരക്ക്. അതിനുശേഷം 10 കിലോമീറ്റർ വരെയുള്ള ഓരോ 400 മീറ്ററിലും മീറ്റർ 22 സെന്റാണ് ഉയരുന്നത്. 10 കിലോമീറ്ററിന് അപ്പുറം, ഓരോ 350 മീറ്ററിലും ദൂര നിരക്ക് 22 സെന്റ് വീതം വർദ്ധിക്കുന്നു.2011-ൽ അതിന്റെ അവസാന ക്രമീകരണത്തിൽ, ComfortDelGro മിക്ക ക്യാബുകളുടെയും ഫ്‌ളാഗ്-ഡൗൺ നിരക്ക് 20 സെന്റും ദൂര നിരക്ക് ഒരു ഫെയർ ബാൻഡിന് രണ്ട് സെന്റും ഉയർത്തിയിരുന്നു.