- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഖാഇദുൽ ഖൗം'ബാഫഖി തങ്ങൾ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്‌കാരം പി കെ കെ ബാവക്ക്
ദുബായ് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ 2022 വർഷത്തെ ബാഫഖി തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരത്തിന് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ കെ ബാവ അർഹനായി. മുസ്ലിം ലീഗ് നിയമ സഭാ പാർട്ടി ഉപ. നേതാവ് ഡോ. എം കെ മുനീർ എം എൽ എ ചെയർമാനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ കോഴിക്കോട്ട് പ്രഖ്യാപിച്ചത്.
ജൂറി അംഗങ്ങളായ പി എസ് സി മുൻ അംഗം ടി ടി ഇസ്മായിൽ , കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എൻ പി അബ്ദുസ്സമദ് ,ദുബൈ കൊയിലാണ്ടി മണ്ഡലം മുൻ സെക്രട്ടറി സഹീർ പി കെ എന്നിവർ സന്നിഹിതരായിരുന്നു.
2022 ഫെബ്രുവരി അവസാന വാരത്തിൽ നടക്കുന്ന'ഖാഇദുൽ ഖൗം' ബാഫഖി തങ്ങൾ അനുസ്മരണസമ്മേളനത്തിൽ വെച്ച് പി കെ കെ ബാവക്ക് പുരസ്‌കാരം സമർപ്പിക്കുമെന്ന് ദുബൈ കെ എം സി സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് നാസിം പാണക്കാട് , ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ ട്രഷറർ നിഷാദ് മേലടി എന്നിവർ അറിയിച്ചു .രാഷ്ട്രീയ,സാമൂഹ്യ സാംസകാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും .