ദുബൈ : ദുബൈ കെ എം സി സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ഖാഇദുൽ ഖൗം '22 , ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം ദുബൈ യിൽ നടന്ന ചടങ്ങിൽ യു എ ഇ യിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് അൽ തവാർ സി ഇ ഒ തമീം അബൂബക്കർ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കര , സെക്രട്ടറി റിയാസ് വി കെ കെ , മണ്ഡലം നേതാക്കളായ വി വി അബ്ദുൽ ജബ്ബാർ ,റഹീസ് കോട്ടക്കൽ, സാജിദ് പുറത്തൂട്ട് ,ഫാത്തിഹ് സി

റസാക്ക് കൂടത്തിൽ ,ജാഫർ നിലയെടുത്ത് ,റിഫിയത്ത് എൻ കെ,സയ്യിദ് ഉമ്മർ മഷ്ഹൂർ
സംജിദ് കൊയിലാണ്ടി ,സയ്യിദ് താഹ ബാഹസ്സൻ ,ബഷീർ ഇശൽ തിക്കോടി ,ഹാരിസ് ടി കെ
യൂനുസ് വരിക്കോളി,റാഷിദ് ചേമഞ്ചേരി,ഗഫൂർ പി , അഷ്റഫ് അസ്റ എന്നിവർ പങ്കെടുത്തു.
മണ്ഡലം ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും , ട്രഷറർ നിഷാദ് മൊയ്ദു നന്ദിയും പറഞ്ഞു.