- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റയിൽ സാമൂഹികാഘാത പഠനം ബഹിഷ്ക്കരിക്കും : സംസ്ഥാന കെ റയിൽ സിൽവർ വിരുദ്ധ ജനകീയ സമിതി
തൃപ്പൂണിത്തുറ:സാമൂഹികാഘാത പഠനമെന്ന പേരിൽ കെ റയിലിനു വണ്ടി സ്വകാര്യ ഏജൻസി നടത്തുന്ന സർവേ വെറും വിവര ശേഖരണം മാത്രമാണ്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ആയതിനാൽ ഈ സർവ്വേ ബഹിഷ്‌കരിക്കാൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
75 ഓളം ചോദ്യങ്ങളുള്ള രേഖയിൽ പദ്ധതി ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് ഒരു ചോദ്യം പോലുമില്ല. നിർദ്ദിഷ്ട പാതയുടെ അലൈന്മെന്റിൽ പെടുന്ന ഒരാളോടും എത്ര ഭൂമി ഏറ്റെടുക്കുമെന്നോ, എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നോ സംബന്ധിച്ച യാതൊരറിയിപ്പും സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല. ഇതൊന്നും അറിയാതെ മറുപടി നൽകാൻ കഴിയാത്ത ചോദ്യാവലിയുമായാണ് ഏജൻസികൾ ഭൂ ഉടമകളെ സമീപിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും പ്രബുദ്ധ കേരളം ഇത് തള്ളിക്കളയുമെന്നും യോഗം വിലയിരുത്തി.
2013ലെ ഭൂമിയേറ്റെടുക്കൽ നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പ് സർവ്വേ സ്വകാര്യ കുത്തകകൾക്ക് ഭൂമി പിടിച്ചെടുത്തു നൽകാനുള്ള ഗൂഡ തന്ത്രമാണെന്നും എന്തു വില കൊടുത്തും ഈ നടപടിയെ ചെറുക്കണമെന്നും ഈ തട്ടിപ്പ് എന്തുകൊണ്ട് ബഹിഷ്‌ക്കരിക്കുന്നു എന്നു വിശദീകരിക്കുന്ന പ്രസ്താവന കുടിയൊഴിപ്പിക്കപ്പെടുന്ന മുഴുവൻ ജനങ്ങളും ചീഫ് സെക്രട്ടറി ജില്ലാ കളക്ടർ എന്നിവർക്ക് നൽകാനും തീരുമാനിച്ചു. കേരള സമൂഹം തളിക്കളഞ്ഞ കെ റയിൽ പദ്ധതിക്കുവേണ്ടി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും അടിയന്തിരമായി നിർത്തിവെക്കണമെന്ന് സമിതി സർക്കാരിനോട് ആവശ്യപ്പെടുന്നു. സംസ്ഥാന ചെയർമാൻ എംപി.ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ കൺവീനർ എസ് രാജീവൻ
രക്ഷാധികാരികളായകെ.കെ.രമ എംഎൽഎ, എം ടി.തോമസ്, കെ.ശൈവപ്രസാദ്,
ഡോ. എംപി.മത്തായി, ജോൺ പെരുവന്താനം, അഡ്വ. ജോൺ ജോസഫ്, വൈസ് ചെയർമാന്മാരായടി.ടി. ഇസ്മായിൽ, ചാക്കോച്ചൻ മണലേൽ, അരുൺ ബാബു, വനിതാ കൺവീനർ ശരണ്യാ രാജ്തുടങ്ങിയവർ സംസാരിച്ചു.