- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫോമാ ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ച് നാളെ സെമിനാർ സംഘടിപ്പിക്കുന്നു
സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമായി സൂക്ഷിക്കാനും, വിനിമയ മൂല്യത്തെ നിയന്ത്രിക്കാനും ആസ്തി കൈമാറ്റങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനും, ഭരണകൂട നിയന്ത്രണങ്ങളിൽ നിന്ന് വിഭിന്നമായി നാണ്യങ്ങൾ സ്വതന്ത്രമായി വിനിമയം ചെയ്യാനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള നാണയമാണ് ക്രിപ്‌റ്റോകറൻസികൾ.
2021 ക്രിപ്റ്റോകറൻസിയെ (Cryptocurrency) സംബന്ധിച്ചിച്ച് വളരെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. ക്രിപ്റ്റോ ഉപയോഗിച്ച് മൂല്യഇടപാടുകൾ നടത്താനും വാങ്ങാനും ഉപയോഗിക്കാവുന്ന എൻഎഫ്ടി, മെറ്റാവേഴ്‌സ് (metaverse) പോലുള്ള നിരവധി ആപ്ലിക്കേഷനുകളും പ്രചാരത്തിൽ വന്നത് 2021 ലാണ്. വരും കാലങ്ങളിൽ ക്രിപ്‌റ്റോകറൻസി സാമ്പത്തിക മേഖലകളിലും ജനങ്ങളുടെ നിക്ഷേപ സ്വഭാവങ്ങളിലും ദൂരവ്യാപക മാറ്റങ്ങൾ വരുത്തുമെന്നത് അവിതർക്കിതമാണ്. ഈ സാഹചര്യത്തിൽ ഫോമാ ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ച് കൂടുതൽ അവബോധമുണ്ടാക്കുന്നതിനായി ഒരു സെമിനാർ സംഘടിപ്പിക്കുകയാണ്. 2022 ജനുവരി 28 ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8.30 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാറിൽ ക്രിപ്റ്റോകറൻസിയെ സംബന്ധിച്ച് സാമ്പത്തിക രംഗത്ത് മികച്ച പ്രവർത്തന-അനുഭവപാടവമുള്ള പി.ടി.തോമസ്, സംസാരിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്യും.
ഫോമയുടെ എല്ലാ പ്രവർത്തകരും സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാറിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണിക്കൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.