പി സി ആർ പരിശോധന ഫീസ് ജനുവരി മുപ്പതു മുതൽ ആറ് ദിനാർ ആയി നിജപ്പെടുത്തി. ആരോഗ്യ മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനുവരി 30 മുതലാണു പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. നിലവിൽ ഒമ്പത് ദിനാറാണ് ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പരമാവധി നിരക്ക്.

പല ക്ലിനിക്കുകളും എട്ട് ദീനാർ നിരക്കിൽ പരിശോധന നടത്തുന്നുണ്ട്. നാട്ടിൽ പോകുന്നതും തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ടും ആരോഗ്യ നില അറിയാനും പി.സി.ആർ പരിശോധന നടത്തുന്നവർക്ക് നിരക്ക് കുറച്ചത് ആശ്വാസമാണ്.

കോവിഡിന്റെ തുടക്കത്തിൽ 40 ദിനാർ ആയിരുന്ന നിരക്കാണ് പലതവണയായി കുറച്ച് ഇപ്പോൾ ആറു ദിനാർ ആക്കിയത്.