- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി. അനന്ത നാഗേശ്വരനെ നിയമിച്ചു
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി (സിഇഎ) ഡോ. വി.അനന്ത നാഗേശ്വരൻ നിയമിതനായി. മുൻ സിഇഎ കെ.വി.സുബ്രഹ്‌മണ്യൻ വിരമിച്ച ഒഴിവിലാണു നിയമനം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് നീക്കം.
2019 - 21 കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ (പിഎംഇഎസി) അംഗമായിരുന്നു. ക്രെഡിറ്റ് സ്യുസ് ഗ്രൂപ്പ് എജി, ജൂലിയസ് ബെയർ ഗ്രൂപ്പ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1985ൽ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽനിന്ന് (ഐഐഎം) ബിരുദാനന്തര ഡിപ്ലോമയും (എംബിഎ) 1994ൽ മാസച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി.
Next Story




