റിയാദ്: സൗദി അറേബ്യയിൽ 4,474 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഇപ്പോൾ 869 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 40,008 കോവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

നിലവിലെ രോഗികളിൽ 4,445 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,75,471 ഉം രോഗമുക്തരുടെ എണ്ണം 6,26,532 ഉം ആയി. ആകെ മരണസംഖ്യ 8,929 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.75 ശതമാനവും മരണനിരക്ക് 1.32 ശതമാനവുമായി.

24 മണിക്കൂറിനിടെ 152,429 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,564, ജിദ്ദ - 331, ദമ്മാം - 222, ഹുഫൂഫ് - 190, മക്ക - 174, മദീന - 112, അബഹ - 95 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,65,51,105 ഡോസ് വാക്‌സിൻ കുത്തിവെച്ചു. ഇതിൽ 2,55,03,565 ആദ്യ ഡോസും 2,36,49,575 രണ്ടാം ഡോസും 73,97,965 ബൂസ്റ്റർ ഡോസുമാണ്.