ബംഗളൂരു: കർണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ കുറയുന്നു. കർണാടകയിൽ ഇന്ന് 31,198 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 24,948 പേർക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.

കർണാടകയിൽ ഇന്ന് 20.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 50 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. നിലവിൽ 2,88,767 പേരാണ് ചികിത്സയിലുള്ളത്. 71,092 പേർക്കാണ് ഇന്ന് രോഗ മുക്തി.

മഹാരാഷ്ട്രയിൽ ഇന്ന് 45,648 പേർക്കാണ് രോഗ മുക്തി. 103 പേർ മരിച്ചു. നിലവിൽ 2,66,586 പേർക്കാണ് സംസ്ഥാനത്ത് രോഗ മുക്തി. ഇന്ന് 110 പേർക്ക് ഓമിക്രോണും സ്ഥിരീകരിച്ചു.