- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒക്ലഹോമയിൽ കവർച്ചാശ്രമത്തിനിടെ ഇരട്ട കൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: കവർച്ചാ ശ്രമത്തിനിടയിൽ ഇരട്ടക്കൊലപാതകം നടത്തിയ കേസ്സിൽ പ്രതിയായ ഡൊണാൾഡ് ആന്റണി ഗ്രാന്റിന്റെ (46) വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി. 2001 ജൂൈലയിൽ ഒക്ലഹോമ ഡെൽ സിറ്റിയിലെ ക്വിന്റാ ഇന്നിൽ വച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ബ്രിൻഡാ (29), ഫെലിഷ്യ (43) എന്നിവർ ഹോട്ടൽ ജീവനക്കാരായിരുന്നു.
കത്തിയും തോക്കും ഉപയോഗിച്ചായിരുന്നു കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചിരുന്നു. കൊല്ലരുതെന്ന് കേണപേക്ഷിച്ചുവെങ്കിലും പ്രതിക്കു യാതൊരു ഭാവഭേദവും ഇല്ലായിരുന്നു. ഫയറിങ് സ്‌ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മാരകമായ വിഷമിശ്രിതം ഉപയോഗിച്ചായിരുന്നു വധശിക്ഷ.
2022 ലെ അമേരിക്കയിലെ ആദ്യ വധശിക്ഷയാണ് ഒക്ലഹോമയിൽ നടപ്പാക്കിയത്. 1976 ൽ അമേരിക്കയിൽ വധശിക്ഷ പുനരാരംഭിച്ച ശേഷം 1541ാമത്തെ വധശിക്ഷയാണ് ഗ്രാന്റിന്റേത്. വധശിക്ഷ മാറ്റിവയ്ക്കണമെന്ന അപേക്ഷ കോടതി തള്ളിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.
വധശിക്ഷയ്ക്കു മുമ്പു പ്രതി ചെയ്ത പ്രവർത്തിയിൽ ദുഃഖം അറിയിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. വധിക്കപ്പെട്ടവരുടെ പതിനെട്ടോളം കുടുംബാംഗങ്ങൾ വധശിക്ഷയ്ക്കു ദൃക്സാക്ഷികളായിരുന്നു. വിഷമിശ്രിതം സിരകളിലൂടെ പ്രവഹിപ്പിക്കുന്നതിനു മുമ്പു ഗ്രാന്റിന്റെ കണ്ണിൽ നിന്നു ജലകണങ്ങൾ ഒഴുകിയിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.