സ്വിറ്റ്സർലൻഡിന്റെ ക്വാറന്റൈൻ നിയമങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിനും ഫെബ്രുവരി 2 ബുധനാഴ്ച മുതൽ മാറ്റം വരുകയാണ്.കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വിറ്റ്സർലൻഡ് തുടർച്ചയായി പുതിയ കോവിഡ് അണുബാധകളുടെ റെക്കോർഡ് എണ്ണം രേഖപ്പെടുത്തിയിട്ടും ഇളവുകൾ കൊണ്ടുവരാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

2021 അവസാനം മുതൽ നിലവിലുള്ള വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം സ്വിറ്റ്‌സർലൻഡ് നീക്കം ചെയ്യും. ക്വാറന്റെയ്ൻ നിയമങ്ങളിലും മാറ്റം വരുത്തും.ഹോസ്പിറ്റലൈസേഷനുകളും ഐസിയു അഡ്‌മിഷനുകളും കുറവായി തുടരുന്നതോടെ ഒമിക്റോൺ വേരിയന്റിന്റെ വ്യാപനം കുറഞ്ഞതായാണ് വിലയിരുത്തൽ.

മാസങ്ങളോളം ട്രാവൽ പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തിയ ശേഷം, സ്വിറ്റ്സർലൻഡ് ഇപ്പോൾ അതിന്റെ അതിർത്തികൾ പൂർണ്ണമായും വാക്സിനേഷൻ എടുത്ത, സുഖം പ്രാപിച്ച എല്ലാ സന്ദർശകർക്കും പ്രീ-അറൈവൽ കോവിഡ് ടെസ്റ്റിങ് നിർബന്ധമാക്കാതെ തുറന്നിരിക്കുകയാണ്.സ്വിറ്റ്‌സർലൻഡിൽ പ്രവേശിക്കുന്നതിന് മുമ്പ് നെഗറ്റീവ് പിസിആർ അല്ലെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഹാജരാക്കേണ്ടതില്ല.