നോർത്തേൺ ടെറിട്ടറി ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഏഴ് ദിവസത്തെ ഔട്ട്ഡോർ മാസ്‌ക് നിർബന്ധമാക്കി.ഒമിക്റോണിന്റെ വ്യാപനം മന്ദഗതിയിലാക്കാനുള്ള തീവ്ര ശ്രമത്തിൽ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

111 കൊറോണാവൈറസ് രോഗികൾ നോർത്തേൺ ടെറിട്ടറിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെ ജാഗ്രത ഉയർത്തി സ്റ്റേറ്റ്. 24 മണിക്കൂറിനിടെ 828 പുതിയ കൊറോണാവൈറസ് കേസുകളാണ് ടെറിട്ടറിയിൽ രേഖപ്പെടുത്തിയത്.ആശുപത്രിയിലുള്ള രോഗികളിൽ 10 പേർ മാത്രമാണ് ഓക്സിജൻ ആവശ്യമായി വന്നതെന്നും, അഞ്ച് പേർ ഇന്റൻസീവ് കെയറിലുമാണെന്നും ആരോഗ്യ മന്ത്രി നതാഷ ഫൈൽസ് പറഞ്ഞു. പുതിയ കേസുകളിൽ 648 എണ്ണം റാപ്പിഡ് ആന്റിജൻ ടെസ്റ്റിലും, മറ്റുള്ളവ പിസിആറിലുമാണ് തിരിച്ചറിഞ്ഞത്.4650 ആക്ടീവ് കോവിഡ്-19 കേസുകളാണ് നോർത്തേൺ ടെറിട്ടറിയിലുള്ളത്.

12 വയസ്സ് മുതൽ മുകളിലേക്ക് പ്രായമുള്ളവരാണ് മാസ്‌ക് നിർബന്ധമായും ധരിക്കേണ്ടത്. മറ്റുള്ളവരിൽ നിന്നും 1.5 മീറ്റർ അകലം പാലിക്കാൻ കഴിയാത്ത ഇടങ്ങളിൽ ഇത് ആവശ്യമാണ്. വ്യായാമം ചെയ്യുമ്പോൾ മാത്രമാണ് ഇളവ്.നോർത്തേൺ ടെറിട്ടറിയിൽ ഇൻഡോറിൽ മാസ്‌ക് നിബന്ധന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് തുടരുകയാണ്.