- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സിറ്റിയിലെ സ്ട്രീറ്റ് പാർക്കിങ് നിരക്കുകൾ ഉയരും; ഫെബ്രുവരി 1 മുതൽ മണിക്കൂറിന് 3.50 യൂറോ വരെ
ഡബ്ലിൻ സിറ്റി പാർക്കിങ് നിരക്കുകൾ അടുത്ത ആഴ്ച മുതൽ മണിക്കൂറിന് 3.50 യൂറോ വരെ വർദ്ധിപ്പിക്കും. ഇത് നഗരത്തിലെ തെരുവുകളിലെ ദീർഘനേരം പാർക്ക് ചെയ്യുന്നത് തടയുമെന്നാണ് അധികൃതകരുടെ വിലയിരുത്തൽ.
എല്ലാ സോണുകളിലുമായി ഏകദേശം 10 ശതമാനം പാർക്കിങ് ചാർജുകളുടെ വർദ്ധനവ് 2019 അവസാനത്തോടെ ഡബ്ലിൻ സിറ്റി കൗൺസിലർമാർ അംഗീകരിച്ചു, ഇത് കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വരാനിരിക്കുകയായിരുന്നു. എന്നാൽ കോവിഡ് -19 മൂലം വൈകുകയായിരുന്നു.
ഫെബ്രുവരി 1 മുതൽ സിറ്റി സെന്റർ 'യെല്ലോ സോൺ' പാർക്കിങ് നിരക്ക് മണിക്കൂറിന് 3.20 യൂറോയിൽ നിന്ന് 3.50 യൂറോആയി ഉയരും.അതേസമയം ഈ പ്രദേശത്തിന് പുറത്ത് 'റെഡ് സോൺ' ചാർജ് 2.70 യൂറോയിൽ നിന്ന് 3 യൂറോ ആയും,ഗീൻ സോൺ' 1.60യൂറോ ൽ നിന്ന് 1.80 യൂറോആയി വർദ്ധിക്കും, കുറഞ്ഞ ഡിമാൻഡ് 'ഓറഞ്ച് സോൺ' 1യൂറോയിൽ നിന്ന് 1.10 യൂറോആയി മാറും.
ഗ്രാമങ്ങൾക്ക് ബാധകമായ 'ബ്ലൂ സോൺ' നിരക്ക് 60 സെന്റിൽ നിന്ന് 80 സെന്റിലേക്ക് ഉയരും. കൂടാതെ രണ്ട് മുതൽ 6വരെ പ്രത്യേക സിറ്റി സെന്റർ പാർക്കിങ് ചാർജ് 1.40 ൽ നിന്ന് 1.60 യൂറോആയി വർദ്ധിക്കും.