- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ കൊടിയത്തൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; സബിറിനെ മരണം വിളിച്ചത് കുടുംബം നാട്ടിലേക്ക് പോയി രണ്ടാഴ്ച്ച തികയും മുമ്പ്
കോഴിക്കോട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുക്കം കൊടിയത്തൂർ സബീർ പി.കെ (40) ആണ് മരണപ്പെട്ടത്. ജിദ്ദ കിലോ 6 ൽ യമാനി ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് രാവിലെ ആദ്യ ട്രിപ്പ് ജോലി അവസാനിച്ചു വീട്ടിൽ എത്തി വിശ്രമിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു....
കുടുംബവുമായാണ് ജിദ്ദയിൽ കഴിഞ്ഞിരുന്നത്. രണ്ടാഴ്ച മുമ്പാണ് കുടുംബം നാട്ടിലെത്തിയത്. ഭാര്യ: സമീറ. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ്. പിതാവ് അബ്ദുറഹിമാൻ പി കെ, മാതാവ് ഉമയ്യ.
Next Story