- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു എ ഇ സന്ദർശിക്കാൻ ഇസ്രയേൽ പ്രസിഡണ്ടെത്തി; പകവീട്ടാൻ ഇറാന്റെ പിന്തുണയോടെ അബുദാബിയിലേക്ക് മിസൈൽ അയച്ച് ഹൂതികൾ; നിലം തൊടും മുൻപേ യു എ ഇയുടെ എയർ ഡിഫൻസ് സിസ്റ്റം ഇറാനിയൻ മിസൈലിനെ നിർവീര്യമാക്കി; ഇസ്രയേൽ സഹായത്തോടെ അറബ് രാജ്യം സുരക്ഷിതമാകുമ്പോൾ
മതത്തിന്റെ ഇടുങ്ങിയ വേലിക്കെട്ടുകൾ തകർത്ത് പുതിയ ലോകത്തിലേക്ക് കുതിച്ചുയരുകയാണ് അറബ് രാജ്യങ്ങളിൽ പലതും. ബഹിരാകാശ മേഖലയിൽ വരെ നേട്ടങ്ങൾ കൈവരിച്ച യു എ ഇ ഇതാ ഇപ്പോൾ ഇസ്രയേൽ പ്രസിഡണ്ടിന് ആതിഥേയത്വമരുളുന്നു. എന്നാൽ, ഇപ്പോഴും ഇരുണ്ടനാളുകൾ സ്വ്പനം കണ്ടു ജീവിക്കുന്ന മതാന്ധന്മാർക്ക് അത് ഇഷ്ടപ്പെട്ടിട്ടില്ല. ഇസ്രയേൽ പ്രസിഡണ്ട് യു എ ഇ സന്ദർശിക്കുന്ന ദിവസം തന്നെ ഇറാൻ പിന്തുണയുള്ള ഹൂതികൾ അബുദാബിയിലേക്ക് മിസൈൽ ആക്രമണം നടത്തി. എന്നാൽ, യു എ ഇയുടെ എയർ ഡിഫൻസ് സിസ്റ്റം ആ മിസൈലിനെ അബുദാബിയുടെ മണ്ണിലെത്താൻ അനുവദിച്ചില്ല.
അന്തരീക്ഷത്തിൽ വെച്ചു തന്നെ ഹൂതികളുടെ മിസൈലിനെ തകർത്ത് പൊടിയാക്കി ആൾവാസമില്ലാത്തയിടങ്ങളിൽ പതിപ്പിച്ചു. ആർക്കും പരിക്കുകൾ പറ്റിയിട്ടില്ലെന്നും കെട്ടിടങ്ങൾക്കൊ മറ്റോ യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും യു എ ഇ പ്രതിരോധമന്ത്രാലയം യെരുശലേം പോസ്റ്റിനോട് പറഞ്ഞു. ഇതിനു മുൻപ് ജനുവരി 17 ന് ഹൂതി തീവ്രവാദികൾ അബുദാബിക്ക് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യമനിൽ 2015 മുതൽ തന്നെ യു എ ഇ യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയിലെ അംഗമാണ് യു എ ഇ. യമനിൽ അന്താരാഷ്ട്ര അംഗീകാരം ഉണ്ടായിരുന്ന സർക്കാരിനെ പിന്തള്ളി ഇറാൻ പിന്തുണയോടെ അധികാരം പിടിച്ചെടുത്ത ഹൂതി തീവ്രവാദികൾക്കെതിരായാണ് യുദ്ധം നടക്കുന്നത്. ഞായറാഴ്‌ച്ചയിലെ ആക്രമണം നടക്കുന്നതിനു മണിക്കൂറുകൾക്ക് മുൻപ് യു എ ഇയുടെ അന്തർഭാഗത്ത് നടക്കുന്ന ഒരു പുതിയ സൈനിക നടപടിയുടെ വിവരങ്ങൾ തങ്ങൾ നൽകുമെന്ന ഹൂതി വക്താവ് അറിയിച്ചിരുന്നു.
ഇസ്രയേൽ പ്രസിഡണ്ട് ഐസക്ക് ഹെർസോഗ്, അബുദാബിയിലെ കിരീടാവകാശിയായ ഷെഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ രാജകുമാരനുമായി കൂടിക്കാഴ്‌ച്ച നടത്തിയ അതേ രാത്രിയിലാണ് ഈ ആക്രമണം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇസ്രയേലി പ്രസിഡണ്ട് യു എ ഇയിൽ ഒരു ഔദ്യോഗിക സന്ദർശനത്തിന് എത്തിയതായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനയായിട്ടാണ് അന്തരാഷ്ട്ര നിരീക്ഷകർ ഈ സന്ദർശനത്തെ കാണുന്നത്.
ജനുവരി 17 ന് അബുദാബിയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഗ്‌നിബാധയുണ്ടായി. കൂടാതെ മുസാഫാ മേഖലയിൽ മൂന്ന് ഇന്ധന ടാങ്കർ ട്രക്കുകൽ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ട്രക്കുകൾ പൊട്ടിത്തെറിച്ചതിൽ ഒരു പാക്കിസ്ഥാൻ പൗരനും രണ്ട് ഇന്ത്യാക്കാരും മരണമടഞ്ഞിരുന്നു. മറ്റ് ആറു പേർക്ക് ഈ സംഭവത്തിൽ പരിക്കേറ്റിരുന്നെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നാണ് ഔദ്യോഗിക വക്താവ് അറിയിച്ചത്. ഡ്രോൺ പോലുള്ളയിൽ നിന്നായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട്.
ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. യമനിലെ പ്രധാന ഊർജ്ജ സ്രോതസ്സുകൾ നിറഞ്ഞ ഷാബ്വയിലും മാരിബിലും സഖ്യ സേനകൾക്കൊപ്പം യു എ ഇയും ഹൂതികൾക്കെതിരെ യുദ്ധത്തിലുണ്ട്. അതോടൊപ്പം അമേരിക്ക യമനിൽ നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും യു എ ഇ സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച്ചകളിൽ യു എ ഇയുടെ കൂടി പിന്തുണയോടെ യമന്റെ ഔദ്യോഗിക സൈന്യം നടത്തിയ ആക്രമണത്തിൽ ഹൂതികൾക്ക് ഏറെ നഷ്ടങ്ങൾ സംഭവിച്ചിരുന്നു. തെക്കൻ പ്രവുശ്യകളിൽ പലയിടങ്ങളിൽനിന്നും വിമതർക്ക് പിന്മാറേണ്ടതായും വന്നു.
മറുനാടന് മലയാളി ബ്യൂറോ