- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്മാർക്ക് സ്വീഡനിലും മാലിക് കൊടുങ്കാറ്റ് ആഞ്ഞുവീശി; ഒരു മരണം; തെരുവുകൾ വെള്ളത്തിനടിയിൽ; വൈദ്യുതി ഇല്ലാതെ നിരവധി വീടുകൾ; ദുരിതംവിതച്ച് മാലിക് കൊടുങ്കാറ്റും വെള്ളിപ്പൊക്കവും
ബ്രിട്ടനിൽ നാശം വീതച്ച് മാലിക് കൊടുങ്കാറ്റ് സ്‌കൻഡനേവിയൻ നീങ്ങിയതോടെ ഡെന്മാർക്കും സ്വീഡനും ദുരതത്തിലായി. ആഞ്ഞുവീശിയ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും ഒരു മരണം റിപ്പോര്ട്ട് ചെയ്തു. തെരുവുകൾ വെള്ളത്തിനടിയിലായി, ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ല.
സ്വീഡിഷ് കാലാവസ്ഥാ സേവനമായ SMHI ഓറഞ്ച് നിറത്തിലുള്ള മുന്നറിയിപ്പും ഉയർന്ന ജലനിരപ്പിനുള്ള സാധ്യതയും അറിയിച്ചിട്ടുണ്ട്.
മധ്യ സ്വീഡനിൽ, കൊടുങ്കാറ്റിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടത്.
ഡെന്മാർക്കിനെയും സ്വീഡനെയും ബന്ധിപ്പിക്കുന്ന 7.8 കിലോമീറ്റർ (4.8 മൈൽ) ഒറെസണ്ട് പാലം ശനിയാഴ്ച വൈകുന്നേരം മുതൽ ം ഞായറാഴ്ച രാവിലെ വരെ അടച്ചിട്ടതും ഗതാഗത തടസ്സത്തിന് കാരണമായി.സ്വീഡന്റെ പടിഞ്ഞാറൻ തീരത്തും സ്‌കാനിലും നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
കടപുഴകിവീണ മരങ്ങളും വസ്തുക്കളും മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ വാരാന്ത്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് സ്വീഡനിലെ ട്രാൻസ്പോർട്ട് അഡ്‌മിനിസ്ട്രേഷൻ നിർദ്ദേശിച്ചു, ഞായറാഴ്ച രാവിലെ അർലാൻഡയിൽ എയർ ട്രാഫിക് തടസ്സത്തെ തുടർന്ന് നിരവധി വിമാനങ്ങൾ നിർത്തിവച്ചു,