- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിലെ ഗ്രാബ് ഡ്രൈവർമാർക്ക് പഴയ കാറുകൾ മാറ്റാനുള്ള സമയപരിധി നീട്ടി; സമയ പരിധി മെയ് 1 വരെ
റൈഡ്-ഹെയ്ലിങ് പ്ലാറ്റ്ഫോമായ ഗ്രാബിലെ ഡ്രൈവർമാർക്ക് 12 വർഷം പഴക്കമുള്ളതോ അതിൽ കൂടുതലോ ഉള്‌ല കാറുകൾ മാറ്റിസ്ഥാപിക്കാൻ ഇപ്പോൾ മെയ് 1 വരെ സമയമുണ്ട്. കഴിഞ്ഞ വർഷം നവംബർ 1-ലെ സമയപരിധിയിൽ നിന്ന് ആറ് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതോടെയാണ് മെയ് 1വരെ നീളുന്നത്.
കോവിഡ് വ്യാപനസമയമായതുകൊണ്ടാണ് ഡ്രൈവർമാർക്ക് അവസരം നീട്ടി നല്കാൻ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു.2021 നവംബർ 1 മുതൽ 12 വർഷം താഴെയുള്ള കാറുകൾ മാത്രമേ നിലവിലെ ഡ്രൈവർമാർക്ക് ഓടിക്കാൻ കഴിയൂ എന്ന് Grab 2020-ൽ പ്രഖ്യാപിച്ചിരുന്നു. 2022 ജൂലൈയോടെ, അതിന്റെ മുഴുവൻ കാറുകളും 10 വർഷത്തിൽ താഴെയായിരിക്കണം.
പ്ലാറ്റ്ഫോമിൽ സൈൻ അപ്പ് ചെയ്യുന്ന പുതിയ ഡ്രൈവർമാർക്ക് പുതിയ കാറുകൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.കഴിഞ്ഞ ഒക്ടോബറിൽ സമയപരിധി നീട്ടിയ വിവരം ഗ്രാബിന്റെ നിലവിലുള്ള ഡ്രൈവർമാരെ അറിയിച്ചിരുന്നു. സമയപരിധിക്ക് ശേഷവും 12 വർഷമോ അതിൽ കൂടുതലോ ഉള്ള വാഹനം ഓടിക്കുന്നത് തുടരുന്നവരുടെ അക്കൗണ്ടുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കും.